
തന്റെ ഇഷ്ടഭഷണത്തെക്കുറിച്ച് സംസാരിച്ച് ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമ. സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിൽ ഹൈദരാബാദ് ബിരിയാണിയാണോ കൊൽക്കത്ത ബിരിയാണിയാണോ ഇഷ്ടമെന്ന ചോദ്യത്തിനാണ് അഭിഷേകിന്റെ മറുപടി. ഹൈദരാബാദ് ബിരിയാണിയാണ് തനിക്ക് ഇഷ്ടമെന്നാണ് സൺറൈസേഴ്സ് താരം പറയുന്നത്.
താൻ ഇതുവരെ ബിരിയാണി പാചകം ചെയ്തിട്ടില്ല. എന്നാൽ ബിരിയാണി കഴിക്കാൻ ഏറെ ഇഷ്ടമാണ്. അരി, വറുത്ത സവാള, കറുവപ്പട്ട എന്നിവ ബിരിയാണിയിലുണ്ടാവും. ഇത് ഉപയോഗിച്ചുള്ള ഹൈദരാബാദ് ബിരിയാണിയാണ് തനിക്ക് ഇഷ്ടം. അഭിഷേക് ശർമ പറയുന്നു.
ഹൈദരാബാദിൽ നിന്നുള്ള പ്രശസ്തരായ മൂന്ന് നടന്മാരുടെ പേര് ചോദിച്ചപ്പോൾ അല്ലു അർജുൻ, മഹേഷ് ബാബു, റാണ ദഗുപതി എന്നിവരുടെ പേരും അഭിഷേക് പറയുന്നു. ഹൈദരാബാദിൽ നിന്നുള്ള മൂന്ന് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പേര് ചോദിച്ചപ്പോൾ വിവിഎസ് ലക്ഷ്മൺ, മുഹമ്മദ് സിറാജ്, അമ്പാട്ടി റായിഡു എന്നിവരെയാണ് അഭിഷേക് തിരഞ്ഞെടുത്തത്.
ഐപിഎല്ലിൽ ഏഴ് വർഷത്തോളമായി അഭിഷേക് ശർമ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമാണ്. എന്നാൽ ഈ സീസണിൽ മികവിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്നായി 31 റൺസ് മാത്രമാണ് അഭിഷേകിന്റെ സമ്പാദ്യം.
Content Highlights: What goes into a Hyderabadi biryani, according to Abhishek Sharma