
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്സിന് ഉപദേശവുമായി ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്. 'ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. അതിന് കാരണം ചില തെറ്റുകളാണ്. അതിലൊന്ന് ചെന്നൈ രാഹുൽ ത്രിപാഠി ഓപണറാകുന്നതാണ്. ത്രിപാഠി അടിക്കുന്ന റൺസിനേക്കാൾ കൂടുതലായി ശരീരം ഇട്ട് കുലുക്കുന്നു.' ഹർഭജൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
'ത്രിപാഠി മികച്ച താരമാണ്. കഠിനാദ്ധ്വാനിയാണ്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കാൻ ത്രിപാഠിക്ക് കഴിയില്ല. ഇങ്ങനെ ശരീരം കുലുക്കികൊണ്ടിരുന്നാൽ എപ്പോഴാണ് ബാറ്റുകൊണ്ട് പന്തിൽ അടിക്കുക? - റൺസ് അടിക്കാനുള്ള ഒരു ആവേശം താൻ ത്രിപാഠിയിൽ കാണുന്നില്ല. അതുപോലെ ത്രിപാഠി റൺസ് നേടുന്നുമില്ല.' ഹർഭജൻ തന്റെ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനോട് ആറ് റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
Content Highlights: Harbhajan wants CSK batter dropped from Playing XI