
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സ്വന്തമാക്കിയത് ചരിത്ര നേട്ടം. ഐപിഎല്ലിൽ 30 വയസ് പിന്നിട്ട താരങ്ങളിൽ 200 സിക്സർ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ധോണി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 19-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡയെ സിക്സർ പറത്തിയാണ് എം എസ് ധോണി അപൂർവ്വ നേട്ടത്തിലെത്തിയത്.
30 വയസിന് ശേഷം ഐപിഎല്ലിൽ കൂടുതൽ സിക്സർ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരൻ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയാണ്. എന്നാൽ 113 സിക്സർ മാത്രമാണ് ഐപിഎല്ലിൽ 30 വയസിന് ശേഷം രോഹിത് നേടിയിട്ടുള്ളത്. ഐപിഎല്ലിൽ 30 വയസ് കഴിഞ്ഞ താരങ്ങളിൽ കൂടുതൽ സിക്സർ അടിച്ച താരം വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ലാണ്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധോണി 11 പന്തിൽ 16 റൺസാണ് നേടിയത്. ഒരു ഫോറും ഒരു സിക്സറും ധോണിയുടെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. പക്ഷേ മത്സരത്തിൽ ചെന്നൈയെ വിജയിപ്പിക്കാൻ ധോണിക്ക് കഴിഞ്ഞില്ല. ആറ് റൺസിന് രാജസ്ഥാൻ റോയൽസ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
Content Highlights: MS Dhoni Makes IPL History Despite CSK Loss