
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് ശേഷം ക്രച്ചസിൽ ഗ്രൗണ്ടിലെത്തിയ പരിശീലകൻ രാഹുൽ ദ്രാവിഡിനെ യുവതാരങ്ങൾക്ക് പരിചയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണി. ചെന്നൈയുടെ താരമായ ധോണിക്കൊപ്പം നിൽക്കുന്ന ദ്രാവിഡിനെ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരങ്ങൾ ഓരോത്തരായി വന്ന് പരിചയപ്പെടുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
മത്സരത്തിന് ശേഷം ഗ്രൗണ്ടിലെത്തിയ ദ്രാവിഡിനോട് കുറച്ചുനേരം ധോണി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ്, ചെന്നൈയുടെ യുവതാരങ്ങളോട് ദ്രാവിഡിന്റെ അടുത്തേക്ക് വരാൻ ധോണി നിർദ്ദേശിച്ചത്. പിന്നാലെ ഓരോ താരങ്ങളായി ദ്രാവിഡിന്റെ അടുത്തെത്തി ഹസ്തദാനം നൽകുകയും ചെയ്തു.
Hope the few fellow RR fans stop the dumb agenda against legend of the game Rahul Dravid. 🤫 pic.twitter.com/srngE7b4Xs
— Praneesh (@praneeshroyce) March 30, 2025
2004ലാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. 1996ൽ ഇന്ത്യൻ ടീമിലെത്തിയ ദ്രാവിഡ് ധോണിയുടെ അരങ്ങേറ്റ നാളുകളിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു. 2005-2007 കാലഘട്ടത്തിൽ ഇന്ത്യൻ ടീമിൽ ദ്രാവിഡ് ക്യാപ്റ്റൻസിക്ക് കീഴിൽ ധോണി കളിച്ചിട്ടുണ്ട്. പിന്നീട് ഏകദിന ക്രിക്കറ്റിൽ നിന്ന് ദ്രാവിഡ് പുറത്തായെങ്കിലും ടെസ്റ്റിൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ദ്രാവിഡ് ഏറെക്കാലം കളിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ദ്രാവിഡിന്റെ കാലിന് പരിക്കേറ്റത്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങൾ വീണ്ടും ഓരേ വേദിയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Content Highlights: MS Dhoni tells CSK youngsters to greet Rahul Dravid after IPL match vs Rajasthan Royals