സ്വപ്നതുല്യം ഈ അരങ്ങേറ്റം; KKRനെ എറിഞ്ഞിട്ട് അശ്വനി കുമാർ

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാനും മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച് മുംബൈ ഇന്ത്യൻസ് താരം അശ്വനി കുമാർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നാല് വിക്കറ്റുകളാണ് മുംബൈ ഇന്ത്യൻസിനായുള്ള അരങ്ങേറ്റത്തിൽ ഈ ഇടം കയ്യൻ പേസർ എറിഞ്ഞിട്ടത്. അജിൻക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്ര റസ്സൽ എന്നിവരാണ് അശ്വനിയുടെ ഇരകൾ. മൂന്ന് ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് അശ്വനിയുടെ നാല് വിക്കറ്റ് നേട്ടം.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാനും മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറിൽ വെറും 116 റൺസിൽ ഓൾഔട്ടായി. അശ്വനി കുമാറിനെ കൂടാതെ ദീപക് ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൊൽക്കത്ത നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 26 റൺസെടുത്ത ആം​ഗ്രീഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 22 റൺസെടുത്ത രമൺദീപ് സിങ്ങിന്റെ പ്രകടനം കൊൽക്കത്തയെ 100 കടത്തി. മനീഷ് പാണ്ഡെ 19, റിങ്കു സിങ് 17 എന്നിങ്ങനെയും സ്കോർ ചെയ്തു.

Content Highlights: Mumbai Indians' left-arm pacer Ashwani Kumar had a dream debut in the IPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us