
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. കഴിഞ്ഞ 10 ഐപിഎൽ ഇന്നിങ്സുകളിൽ രോഹിത് ശർമ നേടിയത് വെറും 141 റൺസ് മാത്രമാണ്. ഇതിൽ ഒന്നിൽ മാത്രമാണ് 20ന് മുകളിൽ സ്കോർ ചെയ്യാനായത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ രോഹിത് ശർമ 68 റൺസ് നേടിയിരുന്നു. ഇതൊഴിച്ചാൽ കഴിഞ്ഞ 10 ഇന്നിങ്സിൽ ഒന്നിൽ പോലും രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് മികച്ച സ്കോർ പിറന്നിട്ടില്ല.
ഐപിഎൽ 2025ൽ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യം, എട്ട് എന്നിങ്ങനെയായിരുന്നു രോഹിത് ശർമയുടെ സ്കോറുകൾ. ഇന്ന് നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 12 പന്തിൽ 13 റൺസ് മാത്രമാണ് രോഹിത് നേടിയത്. ഐപിഎൽ 2025ൽ മൂന്ന് ഇന്നിങ്സുകളിൽ നിന്നായി രോഹിത് ശർമ 21 റൺസ് മാത്രമാണ് നേടിയത്.
അതിനിടെ ഐപിഎൽ 2025ൽ മുംബൈ ഇന്ത്യൻസ് ആദ്യ വിജയം സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറിൽ വെറും 116 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി.
Content Highlights: Rohit Sharma’s last 10 IPL innings consists 141 runs