'മത്സരത്തിന് മുമ്പ് ഒരു സമ്മർദ്ദം ഉണ്ടായിരുന്നു, ഇപ്പോൾ ഏറെ സന്തോഷവും': അശ്വനി കുമാർ

'എന്റെ ​ഗ്രാമത്തിലെ എല്ലാവരും ഈ മത്സരം കാണുന്നുണ്ട്'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അരങ്ങേറ്റത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് പേസർ അശ്വനി കുമാർ. 'മികച്ച പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. മത്സരത്തിന് മുമ്പ് ഒരു മുമ്പ് ഒരു സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ ടീമിലെ അന്തരീക്ഷം മികച്ചതായിരുന്നു. അവർ എനിക്ക് പിന്തുണ നൽകി. ഞാൻ ഇന്ന് ഉച്ചയ്ക്ക് ഭഷണം കഴിച്ചില്ല. ഒരു ഏത്തപഴം മാത്രമാണ് ഞാൻ കഴിച്ചത്. സമ്മർദ്ദം ഉണ്ടായിരുന്നതിനാൽ എനിക്ക് വിശന്നില്ല. അരങ്ങേറ്റ മത്സരം ആസ്വദിക്കാനും മികവ് പുറത്തെടുക്കാനുമായിരുന്നു ടീം മാനേജ്മെന്റ് പറഞ്ഞത്.' മത്സരത്തിന്റെ ഇടവേളയിൽ അശ്വനി കുമാർ പ്രതികരിച്ചു.

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും എനിക്ക് മികച്ച പിന്തുണ നൽകി. 'എന്റെ ​ഗ്രാമത്തിലെ എല്ലാവരും ഈ മത്സരം കാണുന്നുണ്ട്. എനിക്ക് ലഭിച്ച അവസരം നന്നായി ഉപയോ​ഗിക്കാൻ കഴിഞ്ഞു. അതിൽ ഞാൻ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്.' അശ്വിനി കുമാർ വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് താരം അശ്വനി കുമാർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നാല് വിക്കറ്റുകളാണ് മുംബൈ ഇന്ത്യൻസിനായുള്ള അരങ്ങേറ്റത്തിൽ ഈ ഇടം കയ്യൻ പേസർ എറിഞ്ഞിട്ടത്. അജിൻക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്ര റസ്സൽ എന്നിവരാണ് അശ്വനിയുടെ ഇരകൾ. മൂന്ന് ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് അശ്വനിയുടെ നാല് വിക്കറ്റ് നേട്ടം.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാനും മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറിൽ വെറും 116 റൺസിൽ ഓൾഔട്ടായി. അശ്വനി കുമാറിനെ കൂടാതെ ദീപക് ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൊൽക്കത്ത നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 26 റൺസെടുത്ത ആം​ഗ്രീഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 22 റൺസെടുത്ത രമൺദീപ് സിങ്ങിന്റെ പ്രകടനം കൊൽക്കത്തയെ 100 കടത്തി. മനീഷ് പാണ്ഡെ 19, റിങ്കു സിങ് 17 എന്നിങ്ങനെയും സ്കോർ ചെയ്തു.

Content Highlights: There was pressure but I felt good now says Ashwini Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us