
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടർതോൽവികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിങ്സിന് ഉപദേശവുമായി ഇന്ത്യൻ മുൻ താരം കൃഷ്ണമചാരി ശ്രീകാന്ത്. 'രവിചന്ദ്രൻ അശ്വിൻ പവർപ്ലേയിൽ പന്തെറിയരുത്. 7-18 ഓവറുകള്‍ക്കിടയില്‍ അശ്വിന് നന്നായി പന്തെറിയാന്‍ സാധിക്കും. ജാമി ഓവര്‍ടണിന് പകരം ഡെവോൺ കോണ്‍വെ ടീമില്‍ വരണം. അന്‍ഷുല്‍ കംബോജിനെയും ഇലവനില്‍ കൊണ്ടുവരണം. രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവർ ചേർന്ന് 10 ഓവറെങ്കിലും പന്തെറിയേണ്ടതുണ്ട്. രാഹുല്‍ ത്രിപാഠിക്ക് പകരമായാണ് കംബോജ് കളിക്കേണ്ടത്.' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'ശിവം ദുബെയെ ആദ്യ ഇലവനിൽ തന്നെ കളത്തിലെത്തണം. ആന്ദ്രെ സിദ്ധാര്‍ത്ഥിനെ ഇംപാക്ട് പ്ലെയറായി പരീക്ഷിക്കാം. അല്ലെങ്കിൽ മുകേഷ് ചൗധരി ഇംപാക്ട് പ്ലെയറാകണം.' മുന്‍കാലങ്ങളില്‍ ചൗധരി ചെന്നൈയ്ക്കായി നന്നായി പന്തെറിഞ്ഞിട്ടുണ്ടെന്നത് ഓർക്കണമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനോട് ജയിച്ചുതുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് പിന്നീട് രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളോടാണ് ചെന്നൈ പരാജയപ്പെട്ടത്. ശനിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
Content Highlights: Kris Srikkanth's bold message to CSK