നോട്ട്ബുക്ക് സെലിബ്രേഷനുമായി ഇന്ത്യൻ സുനിൽ നരെയ്ൻ; ​വിക്കറ്റെടുക്കുന്ന ദിഗ്‌വേഷ് രാതി

ഐപിഎല്ലിൽ മൂന്നാമത്തെ മാത്രം മത്സരം കളിക്കുന്ന ഈ ഡൽഹിക്കാരൻ അഞ്ച് വിക്കറ്റുകൾ സ്വന്തം പേരിലാക്കി കഴിഞ്ഞു

dot image

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കെസ്രിക് വില്യംസിന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ അനുകരിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രാതി. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ ഓപണിങ് ബാറ്റർ പ്രിയാൻഷ്യ ആര്യയെ പുറത്താക്കിയതിന് പിന്നാലെയാണ് ദിഗ്‌വേഷ് നോട്ട്ബുക്ക് ആഘോഷം നടത്തിയത്. ഡ​ഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രിയാൻഷിന്റെ അടുത്തെത്തി ദിഗ്‌വേഷ് സാങ്കൽപ്പികമായ നോട്ട്ബുക്കിൽ എഴുതുന്നതായി കാട്ടിയാണ് വിക്കറ്റ് ആഘോഷം നടത്തിയത്.

വെസ്റ്റ് ഇൻഡീസിന്റെ മുൻ താരം സുനിൽ നരെയ്നെപോലെ പന്ത് ശരീരത്തിന് പിന്നിൽ പിടിച്ച് ഓടിയെത്തുന്ന ദിഗ്‌വേഷിനെ ഇന്ത്യയുടെ സുനിൽ നരെയ്നെന്ന് ഇതിനോടകം വിശേഷണം ലഭിച്ചുകഴിഞ്ഞു. ഐപിഎല്ലിൽ മൂന്നാമത്തെ മാത്രം മത്സരം കളിക്കുന്ന ഈ ഡൽഹിക്കാരൻ അഞ്ച് വിക്കറ്റുകൾ സ്വന്തം പേരിലാക്കി കഴിഞ്ഞു.

വെസ്റ്റ് ഇൻഡീസ് താരം ക്രെസിക് വില്യംസാണ് നോട്ട്ബുക്ക് സെലിബ്രേഷൻ കൂടുതലായി നടത്താറുള്ളത്. എന്നാൽ വിരാട് കോഹ്‍ലിയാണ് നോട്ട്ബുക്ക് സെലിബ്രേഷൻ ലോകപ്രസിദ്ധമാക്കിയത്. 2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.

രണ്ട് വർഷം കാത്തിരുന്നാണ് വിരാട് കോഹ്‍ലി വിൻഡീസ് താരത്തിന് മറുപടി നൽകിയത്. 2019ൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ട്വന്റി 20 മത്സരത്തിൽ ക്രെസിക് വില്യംസിന് സിക്സർ പറത്തിയ ശേഷം വിരാട് കോഹ്‍ലി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷൻ ക്രിക്കറ്റ് ലോകത്തെ ഏറെ ചർച്ചയായിരുന്നു. കളിക്കളത്തിൽ വിരാട് കോഹ്‍ലി ഒരു പോരാളിയാണെന്നായിരുന്നു ഇതിനോട് ക്രെസിക് പിന്നീട് പ്രതികരിച്ചത്.

Content Highlights: Notebook Celebration of Digvesh Rathi after Wicket of Priyansh Arya

dot image
To advertise here,contact us
dot image