പഞ്ചാബിനോടാ കളി; രണ്ടാം ജയവുമായി പഞ്ചാബിന്റെ രാജാക്കന്മാർ

പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 69 റൺസെടുത്ത് മികച്ച തുടക്കം നൽകി

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർച്ചയായ രണ്ടാം ജയവുമായി പഞ്ചാബ് കിങ്സ്. ഇത്തവണ റിഷഭ് പന്തിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് പഞ്ചാബിന്റെ രാജാക്കന്മാർ തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റൺസെടുത്ത നിക്കോളാസ് പുരാനും 41 റൺസെടുത്ത ആയൂഷ് ബദോനിയുമാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്. എയ്ഡാൻ മാർക്രത്തിന്റെ 28 റൺസും അബ്ദുൾ സമദിന്റെ 27 റൺസും ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 69 റൺസെടുത്ത് മികച്ച തുടക്കം നൽകി. 30 പന്തിൽ പുറത്താകാതെ 52 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 25 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 43 റൺസെടുത്ത നേഹൽ വദേരയും ചേർന്ന് പഞ്ചാബിനെ അതിവേ​ഗം ലക്ഷ്യത്തിലെത്തിച്ചു.

Content Highlights: PBKS beat LSG by eight wickets in IPL 2025

dot image
To advertise here,contact us
dot image