27 കോടിക്ക് എത്ര നല്ല കളിക്കാരെ കിട്ടും?; ​ഗോയങ്കയും റിഷഭും വീണ്ടും ട്രോളുകളിൽ

ഒരു ബോളിന് റിഷഭ് പന്തിന് നൽകുന്ന തുകയെക്കുറിച്ച് ​ഗോയങ്ക കണക്കുകൂട്ടുന്നുണ്ടാവുമെന്നാണ് ആരാധകരിൽ ഒരാൾ പറയുന്നത്

dot image

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി വീണ്ടും മോശം പ്രകടനം നടത്തിയ റിഷഭ് പന്തും ടീം ഉടമ സഞ്ജീവ് ​ഗോയങ്കയും വീണ്ടും ട്രോളുകളിൽ നിറയുന്നു. 27 കോടി രൂപ നൽകി സഞ്ജീവ് ​ഗോയങ്കയുടെ ലഖ്നൗ സ്വന്തമാക്കിയ റിഷഭ് പന്ത് മൂന്ന് മത്സരം പിന്നിട്ടപ്പോൾ നേടിയിരിക്കുന്നത് 17 റൺസ് മാത്രമാണ്. രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് ആരാധകർ ​ഗോയങ്കയെയും റിഷഭിനെയും ട്രോളുകളിൽ നിറച്ചത്.

ഒരു ബോളിന് റിഷഭ് പന്തിന് നൽകുന്ന തുകയെക്കുറിച്ച് ​ഗോയങ്ക കണക്കുകൂട്ടുന്നുണ്ടാവുമെന്നാണ് ആരാധകരിൽ ഒരാൾ പറയുന്നത്. റിഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കാനുള്ള എല്ലാ അവകാശങ്ങളും സഞ്ജീവ് ​ഗോയങ്കയ്ക്കുണ്ടെന്നാണ് മറ്റൊരാൾ പറയുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയായിരുന്നു ലഖ്നൗവിന്റെ ആദ്യ മത്സരം. ഇതിൽ റിഷഭ് പന്ത് ആറ് പന്ത് നേരിട്ടിട്ടും റൺസൊന്നും എടുക്കാൻ കഴിയാതെ പുറത്തായി. മത്സരം അവസാന ഓവറിൽ ആവേശകരമായി ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു. രണ്ടാം മത്സരത്തിൽ ലഖ്നൗ സൺറൈസേഴ്സ് ​ഹൈദരാബാദിനെ പരാജയപ്പെടുത്തി. ഈ മത്സരത്തിലും റിഷഭ് പന്തിന് തിളങ്ങാനായില്ല. 15 പന്തിൽ 15 റൺസുമായി പന്ത് മടങ്ങി.

ഇന്ന് പഞ്ചാബ് കിങ്സിനെതിരെ അഞ്ച് പന്തിൽ രണ്ട് റൺസെടുത്ത് റിഷഭ് മടങ്ങി. ലഖ്നൗ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് മറികടന്നു. സീസണിൽ പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

Content Highlights: Rishabh Pant poor performance continues sparks meme fest

dot image
To advertise here,contact us
dot image