IPL വെറും സാമ്പിൾ!; വരാനുള്ളത് ഇന്ത്യൻ ടീം വക ഒരൊന്നൊന്നര പൂരം; 2025 ലെ ഹോം ടൂർ ഷെഡ്യൂൾ പുറത്തുവിട്ട് BCCI

2025 ഹോം സീസണിന്റെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കി

dot image

2025 കലണ്ടർ വർഷത്തെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര ഹോം സീസണിന്റെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കി.ടെസ്റ്റ് മത്സരങ്ങൾ, ഏകദിന മത്സരങ്ങൾ ട്വന്റി20 മത്സരങ്ങൾ തുടങ്ങി മൂന്ന് ഫോർമാറ്റിലും സ്വന്തം മണ്ണിൽ ഇന്ത്യ കളിക്കുന്നതിന്റെ സമ്പൂർണ വിവരങ്ങളാണ് കൊടുത്തിട്ടുള്ളത്.

2025 ഒക്ടോബർ 2 ന് അഹമ്മദാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് ഹോം സീസൺ ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് ഈ പാരമ്പരയിലുള്ളത്. അഹമ്മദാബാദിലും കൊൽക്കത്തയിലുമാണ് ഇത് നടക്കുന്നത്.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു സമഗ്ര പര്യടനത്തിനായി ഇന്ത്യയിലെത്തും. രണ്ട് ടെസ്റ്റ് പരമ്പരയും മൂന്ന് ഏകദിന പരമ്പരയും അഞ്ച് ടി 20 പരമ്പരയും ഇതിലുണ്ടാകും.

വെസ്റ്റ് ഇൻഡീസ് ടൂർ ഷെഡ്യൂൾ:

ആദ്യ ടെസ്റ്റ്: ഒക്ടോബർ 2-6, അഹമ്മദാബാദ് (9:30 AM IST)
രണ്ടാം ടെസ്റ്റ്: ഒക്ടോബർ 10-14, കൊൽക്കത്ത (9:30 AM IST)

ദക്ഷിണാഫ്രിക്ക ടൂർ ഷെഡ്യൂൾ:
ടെസ്റ്റ് പരമ്പര:

ആദ്യ ടെസ്റ്റ്: നവംബർ 14-18, ന്യൂഡൽഹി (രാവിലെ 9:30 IST)
രണ്ടാം ടെസ്റ്റ്: നവംബർ 22-26, ഗുവാഹത്തി (രാവിലെ 9:30 IST)

ഏകദിന പരമ്പര:

ഒന്നാം ഏകദിനം: നവംബർ 30, റാഞ്ചി (1:30 PM IST)
രണ്ടാം ഏകദിനം: ഡിസംബർ 3, റായ്പൂർ (IST സമയം ഉച്ചയ്ക്ക് 1:30)
മൂന്നാം ഏകദിനം: ഡിസംബർ 6, വിശാഖപട്ടണം (1:30 PM IST)

ടി20 പരമ്പര:


ആദ്യ ട്വന്റി20: ഡിസംബർ 9, കട്ടക്ക് (7:00 PM IST)
രണ്ടാം ട്വന്റി20: ഡിസംബർ 11, ന്യൂ ചണ്ഡീഗഢ് (7:00 PM IST)
മൂന്നാം ട്വന്റി20: ഡിസംബർ 14, ധർമ്മശാല (7:00 PM IST)
നാലാം ട്വന്റി20: ഡിസംബർ 17, ലഖ്‌നൗ (7:00 PM IST)
അഞ്ചാംട്വന്റി20: ഡിസംബർ 19, അഹമ്മദാബാദ് (7:00 PM IST)

Content Highlights: BCCI announces India’s 2025 home fixtures; Schedule list

dot image
To advertise here,contact us
dot image