ഒരു റൺസകലെ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നഷ്ടം; ഗുജറാത്തിനെ ട്രാക്കിലാക്കി സായ് സുദർശന്റെ മടക്കം

തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നും പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ

dot image

തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നും പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ. ഒരു റൺസകലെ അർഹിച്ച ഫിഫ്റ്റി നഷ്ടമായെങ്കിലും ആർസിബിക്കെതിരെ ഗുജറാത്ത് ടൈറ്റന്സിനെ ട്രാക്കിലാക്കിയാണ് സുദർശൻ മടങ്ങിയത്. താരം 39 പന്തുകൾ നേരിട്ട് ഒരു സിക്‌സറും എഴുഫോറുകളും അടക്കം 49 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നേരത്തെ മടങ്ങിയതിന് ശേഷം സുദർശനാണ് ഗുജറാത്തിന്റെ സ്കോർ ചലിപ്പിച്ചത്. ആർസിബിയുടെ 169 റൺസ് ലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ഇപ്പോൾ 16 ഓവറിൽ 141 റൺസിന് രണ്ട് എന്ന നിലയിലാണ്.

സുദർശൻ നേരത്തെയുള്ള രണ്ടുമത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയിരുന്നു. മുംബൈ ഇന്ത്യൻസിനെ 36 റൺസിന് തോൽപ്പിച്ച മത്സരത്തിൽ 41 പന്തിൽ 63 റൺസുമെടുത്ത സായ് സുദർശൻ ആയിരുന്നു ഗുജറാത്തിന്റെ ടോപ് സ്‌കോറർ. പഞ്ചാബിനെതിരെയുള്ള സീസൺ ഓപ്പണർ മത്സരത്തിൽ 11 റൺസിന് തോറ്റെങ്കിലും 41 പന്തിൽ 74 റൺസെടുത്ത് സുദർശൻ മിന്നും പ്രകടനം നടത്തി.

Content Highlights: sai sudarshan outstanding perfomance continue in third ipl match

dot image
To advertise here,contact us
dot image