
ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇതിനകം കളിച്ച മൂന്നു മല്‍സസരങ്ങളില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താൻ കഴിഞ്ഞത്. ഇപ്പോൾ ഈ സീസണില്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ചു സ്വപ്ന വിക്കറ്റുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ചു സ്വപ്നവിക്കറ്റുകളിൽ മൂന്നെണ്ണവും ഇന്ത്യക്കാരാണ്. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹെന്‍ട്രിച്ച് ക്ലാസെന്‍, നിക്കോളാസ് പൂരന്‍ എന്നിവരുടെ വിക്കറ്റുകളാണ് വരുണിന്റെ സ്വപ്നവിക്കറ്റുകൾ. ഇവരുടെയെല്ലാം വിക്കറ്റുകള്‍ നേടാൻ കഴിയണമെന്നതാണ് എന്റെ സ്വപ്നം. വരുൺ പറയുന്നു.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തിൽ കോഹ്ലിയ്ക്കെതിരെയും പിന്നീട് രോഹിത്, സൂര്യ എന്നിവര്‍ക്കെതിരേയും വരുണ്‍ ബൗള്‍ ചെയ്തിരുന്നു. പക്ഷെ ഇവരുടെയൊന്നും വിക്കറ്റുകള്‍ വീഴ്ത്താൻ കഴിഞ്ഞിരുന്നില്ല. ഈയിടെയായി ടീമിലേക്ക് തിരിച്ചെത്തിയ വരുൺ ഇന്ത്യൻ ടീമിന്റെ കുന്തമുനയായി അതിവേഗം മാറുന്ന പെർഫോമൻസാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ ഫോമാണ് വരുണിനെ ഇന്ത്യൻ ടീമിലേക്ക് വീണ്ടുമെത്തിച്ചത്. പിന്നീട് മാച്ച് വിന്നിങ് പ്രകടനങ്ങളുമായി വരുണ്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഫസ്റ്റ് ചോയ്സ് സ്പിന്നറാണ് വരുൺ.
content highlights: Varun Chakravarthy’s wicket hitlist for IPL 2025