'ദയവ് ചെയ്ത് ഇനി ഇന്ത്യയുമായി താരതമ്യം ചെയ്യരുത്, പാകിസ്താൻ ഇപ്പോൾ അസോസിയേഷൻ ടീമുകളേക്കാൾ ദുർബലർ'; ബാസിത് അലി

പാകിസ്താൻ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പാക് താരവും കമന്ററേറ്ററുമായ ബാസിത് അലി

dot image

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലും വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്താൻ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പാക് താരവും കമന്ററേറ്ററുമായ ബാസിത് അലി. ദയവ് ചെയ്ത് ഇനി ഇന്ത്യൻ ക്രിക്കറ്റുമായി പാക് ക്രിക്കറ്റിനെ താരതമ്യപ്പെടുത്തരുതെന്നും പാകിസ്താൻ ഇപ്പോൾ അസോസിയേഷൻ ടീമുകളേക്കാൾ മോശം അവസ്ഥയിലാണെന്നും ബാസിത് അലി പറഞ്ഞു.

ഉടൻ ഒരു പ്രശ്ന ക്രിയ ചെയ്തില്ലെങ്കിൽ ഇനി ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വീഴ്ചയിലേക്ക് പാകിസ്താൻ ക്രിക്കറ്റ് വീണുപോകുമെന്നും ബാസിത് അലി തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

അതേ സമയം സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് പാക് ടീമിന് വിജയിക്കാനായത്.

ശേഷം നടന്ന ഏകദിന പരമ്പരയും കൈവിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ടിലും വിജയിച്ചത് ന്യൂസിലൻഡായിരുന്നു. ഇനിയുള്ള അവശേഷിക്കുന്ന ഒരു ഏകദിന മത്സരത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ പാകിസ്താന് ടീമിന് അത് വലിയ തിരിച്ചടിയാവും.

Content Highlights: former pakistan cricketer mock pakistan cricket team for poor perfomance vs newzealand

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us