ഗാം​ഗുലി ഔട്ടാവുമ്പോൾ വീട്ടിൽ വഴക്കിടും, മുറിയിൽ പോയിരുന്ന് കരയും! ഓർമകൾ പങ്കുവെച്ച് നിതീഷ് റാണ

'ആ സമയത്ത് രാഹുല്‍ സാര്‍ കരിയറിലെ ഉന്നതിയിലൂടെ കടന്നുപോകുന്ന സമയമായതിനാല്‍ എനിക്ക് എപ്പോഴും സഹോദരന്റെ കൈയില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്നു.'

dot image

കെ കെ ആറിൽ ദീർഘകാലമുണ്ടായിരുന്ന യുവതാരം നിതീഷ് റാണ ഇക്കഴിഞ്ഞ താരലേലത്തിലാണ് കെകെആർ വിട്ട് രാജസ്ഥാനിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയോടെ നിതീഷ് ഫോമിലേക്കുയരുകയും ചെയ്തിരുന്നു. 36 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റാണയായിരുന്നു ടീമിന്റെ വിജയെശിൽപി. 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. 21 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇപ്പോൾ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും സൗരവ് ഗാംഗുലിയുടേയും പേരില്‍ തന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വഴക്ക് നടന്നിരുന്നു എന്ന രസകരമായ ഓർമകൾ പങ്കുവെച്ച് ഇറങ്ങിയിരിക്കുകയാണ് നിതീഷ് റാണ.

എന്റെ വീട്ടിൽ ചെറുപ്പകാലത്ത് ഞാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വലിയ ആരാധകനായിരുന്നു. അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും സഹോദരന്‍ രാഹുല്‍ ദ്രാവിഡിന്റേയും ആരാധകരായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇന്ത്യ കളിക്കുമ്പോഴെല്ലാം വഴക്കുകള്‍ ഉണ്ടാവാറുണ്ടായിരുന്നു. സച്ചിനോ ദ്രാവിഡോ ​ഗാം​ഗുലിയോ തിളങ്ങിയില്ലെങ്കിൽ ഞങ്ങൾ പരസ്പരം കളിയാക്കാറുണ്ടായിരുന്നു. നിതീഷ് പറയുന്നു.

ആ സമയത്ത് രാഹുല്‍ സാര്‍ കരിയറിലെ ഉന്നതിയിലൂടെ കടന്നുപോകുന്ന സമയമായതിനാല്‍ എനിക്ക് എപ്പോഴും സഹോദരന്റെ കൈയില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്നു. സഹോദരനുമായി താന്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സൗരവ് ഗാംഗുലി മോശം പ്രകടനം നടത്തുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുകയും എന്റെ മുറിയില്‍ പോയിരുന്ന് കരയുകയും ചെയ്യുമായിരുന്നു. നിതീഷ് റാണ ഓർക്കുന്നു.

content highlights: Nitish rana memories about sourav ganguly

dot image
To advertise here,contact us
dot image