'ഞാൻ ഒരൽപ്പം വികാരാധീനനായി, ഇവിടെ ഞാൻ ഏഴ് വർഷം ഉണ്ടായിരുന്നു': മുഹമ്മദ് സിറാജ്

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് വിക്കറ്റ് ആ​ഘോഷം നടത്തുന്നതിലും സിറാജ് പ്രതികരണം നടത്തി

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവുമായുള്ള മത്സരശേഷം പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ്. 'ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചിരുന്നു. അതുകൊണ്ട് ഒരൽപ്പം വികാരാധീധനനായി. ചുവപ്പ് ജഴ്സി നീലയായത് വൈകാരികമായിരുന്നു. എന്നാൽ ബൗളിങ്ങിന് തയ്യാറെടുത്തപ്പോൾ ഞാൻ ടൈറ്റൻസിന്റെ താരമായി.' മത്സരശേഷം സിറാജ് പ്രതികരിച്ചു.

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് വിക്കറ്റ് ആ​ഘോഷം നടത്തുന്നതിലും സിറാജ് പ്രതികരണം നടത്തി. 'ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ്. അതുകൊണ്ടാണ് റൊണാൾഡോയെ അനുകരിച്ച് വിക്കറ്റ് ആഘോഷം നടത്തുന്നത്.' സിറാജ് പറഞ്ഞു.

'ഐപിഎൽ ലേലത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് എന്നെ സ്വന്തമാക്കിയതിന് പിന്നാലെ ഞാൻ ആശിഷ് നെഹ്റയെ വിളിച്ചിരുന്നു. ആസ്വദിച്ച് പന്തെറിയുക എന്നായിരുന്നു നെഹ്റ പറഞ്ഞത്. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാൻ ഇഷാന്ത് ശർമ സഹായിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലും മികച്ച ബൗളിങ് പ്രകടനം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.' സിറാജ് വ്യക്തമാക്കി.

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പരാജയപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. നാല് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സിറാജിന്റെ പ്രകടനം ​ഗുജറാത്ത് ബൗളിങ്ങിൽ നിർണായകമായി. മറുപടി പറഞ്ഞ ​ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: I was a bit emotional says Mohammed Siraj

dot image
To advertise here,contact us
dot image