'പവർപ്ലേയിൽ കൂടുതൽ വിക്കറ്റ് നഷ്ടമായി, വിജയത്തിന് ആവശ്യമായ സ്കോറിലേക്കെത്തിയില്ല': രജത് പാട്ടിദാർ

'ജിതേഷ് ശർമ, ലയാം ലിവിങ്സ്റ്റൺ, ടിം ഡേവിഡ് എന്നിവരുടെ മികച്ച പ്രകടനം ആർസിബിക്ക് പ്രതീക്ഷ നൽകുന്നു'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ​ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നായകൻ രജത് പാട്ടിദാർ. 'പവർപ്ലേയ്ക്ക് ശേഷം 190 റൺസ് എത്താനുള്ള ശ്രമമാണ് ആർസിബി നടത്തിയത്. എന്നാൽ പവർപ്ലേയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ആർസിബിയുടെ പ്രകടനം മികച്ചതാണ്. എന്നാൽ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമായത് മികച്ച സ്കോറിലേക്കെത്തുന്നതിന് തടസമായി.' മത്സരശേഷം രജത് പാട്ടിദാർ പറഞ്ഞു.

'പിച്ചിലെ സാഹചര്യങ്ങൾ വൈകിയാണ് ബാറ്റർമാർക്ക് അനുകൂലമായത്. ജിതേഷ് ശർമ, ലയാം ലിവിങ്സ്റ്റൺ, ടിം ഡേവിഡ് എന്നിവരുടെ മികച്ച പ്രകടനം ആർസിബിക്ക് പ്രതീക്ഷ നൽകുന്നു. ബൗളർമാർ മികച്ച പ്രകടനം നടത്തി. 170 എന്ന സ്കോർ പ്രതിരോധിക്കാൻ ശ്രമിച്ചു. 18-ാം ഓവർ വരെ മത്സരം ആവേശകരമായി മുന്നോട്ടുകൊണ്ടുപോകാനും ആർസിബി ബൗളർമാർക്ക് കഴിഞ്ഞു.' രജത് പാട്ടിദാർ വ്യക്തമാക്കി.

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പരാജയപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി പറഞ്ഞ ​ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: Losing early wickets prevent to reach big score says Rajat Patidar

dot image
To advertise here,contact us
dot image