
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റൺസിന്റെ മിന്നും ജയം. കെ കെ ആറിന്റെ 200 റൺസിന്റെ ടോട്ടൽ ലക്ഷ്യമിട്ടിറങ്ങിയ എസ് ആർ എച്ച് 120 റൺസിലൊതുങ്ങി. മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറയും വരുൺ ചക്രവർത്തിയുമാണ് എസ് ആർ എച്ചിനെ തകർത്തത്. എസ് ആർ എച്ചിന് വേണ്ടി ഹെൻഡ്രിച്ച് ക്ളാസനും കാമിണ്ടു മെൻഡിസുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്ലാസൻ 33 റൺസ് നേടിയപ്പോൾ മെൻഡിസ് 27 റൺസ് നേടി.
നേരത്തെ അവസാന ഓവറുകളിൽ വെങ്കടേഷ് അയ്യർ തകർത്തടിച്ചപ്പോൾ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 200 റൺസിന്റെ ടോട്ടൽ സ്വന്തമാക്കി. വെങ്കടേഷ് അയ്യർ 29 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 60 റൺസ് നേടി. റിങ്കു സിങ് 17 പന്തിൽ 32 റൺസ് നേടി മികച്ച പിന്തുണ നൽകി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ഡീ കോക്കിന്റെയും മൂന്നാം ഓവറിൽ സുനിൽ നരെയ്‌നിന്റെയും വിക്കറ്റുകൾ നഷ്ടമായി.
എന്നാൽ തുടർന്ന് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും അങ്ക്കൃഷ് രഘുവംഷിയും മികച്ച പ്രകടനം നടത്തി. രഹാനെ 38 റൺസെടുത്ത് പുറത്തായപ്പോൾ രഘുവംഷി 50 റൺസെടുത്ത് പുറത്തായി. നിലവിൽ വെങ്കിടേഷ് അയ്യരും റിങ്കു സിങ്ങുമാണ് ക്രീസിൽ. മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷൻ അൻസാരി, കമിണ്ടു മെൻഡിസ്, ഹർഷൽ പട്ടേൽ എന്നിവർ ഹൈദരാബാദിനായി ഓരോ വിക്കറ്റുകൾ നേടി.
content highlights: IPL 2025; kolkata knight riders VS sunrisers hyderabad