
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ പാറ്റ് കമ്മിൻസിനെ പുകഴ്ത്തി സൺ റൈസേഴ്സിന്റെ യുവതാരം നിതീഷ് കുമാർ റെഡ്ഡി രംഗത്ത്. സമ്മർദഘട്ടങ്ങളെ അതിജീവിക്കാനുള്ള ക്യാപ്റ്റൻ കമ്മിൻസിന്റെ കഴിവിനെയാണ് നിതീഷ് കുമാർ റെഡ്ഡി പുകഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ എസ് ആർ എച്ചിനെ ഐപിഎൽ ഫൈനലിലെത്തിച്ച നായകനാണ് കമ്മിൻസ്. ആ സീസണിൽ ഫൈനലിൽ കൊൽക്കത്തയോട് തോൽക്കാനായിരുന്നു പക്ഷേ, കമ്മിൻസിന്റേയും സംഘത്തിന്റേയും വിധി. കഴിഞ്ഞ സീസണിൽ 18 വിക്കറ്റുകൾ നേടിയ കമ്മിൻസ് 143.16 എന്ന സ്ട്രൈക്ക് റേറ്റിൽ 136 റൺസും അടിച്ചെടുക്കുകയുണ്ടായി.
കമ്മിൻസിനെ ശാന്തനും കൂളുമായ ക്യാപ്റ്റനെന്നാണ് നിതീഷ് കുമാർ റെഡ്ഡി വിശേഷിപ്പിച്ചത്. ടീമിന് ആത്മവിശ്വാസം കമ്മിൻസ് നൽകുന്നുണ്ടെന്നും നിതീഷ് പറയുകയുണ്ടായി. അദ്ദേഹം വളരെ ശാന്തനാണ്. അദ്ദേഹം സമ്മർദഘട്ടങ്ങളെ തരണം ചെയ്യുന്നത് അത്ഭുതാവഹമാണ്. അങ്ങനെയൊരാളെ ക്യാപ്റ്റനായി കിട്ടുന്നത് പ്രധാനമാണ്. അദ്ദേഹത്തിന്റെ ഈ രീതി നമ്മൾക്ക് തിരിച്ചുവരാനുള്ള ഊർജം നൽകുന്നതാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന് കീഴിൽ കളിക്കുന്നത് ഞാനാസ്വദിക്കുന്നു. നിതീഷ് കുമാർ പറയുകയുണ്ടായി.
content highlights: Nitish Reddy Hails SRH Skipper Pat Cummins For Being 'Calm And Composed'