'ഞാൻ ചെയർമാനായിരുന്നുവെങ്കിൽ....'; PCB ക്കെതിരെ ഒളിയമ്പുമായി സൗദ് ഷക്കീൽ

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി പാക് ക്രിക്കറ്റ് താരം സൗദ് ഷക്കീൽ രംഗത്ത്

dot image

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി പാക് ക്രിക്കറ്റ് താരം സൗദ് ഷക്കീൽ രംഗത്ത്. സ്ഥിരമായി ഒരു മുഖ്യ പരിശീലകനെ നിയമിക്കുന്നതിൽ ബോർഡിന്റെ അസ്ഥിരതയെ ചൂണ്ടിക്കാട്ടിയായിരുന്നു സൗദ് ഷക്കീലിന്റെ വിമർശനം. 'ഞാൻ പിസിബി ചെയർമാനായാൽ ആദ്യം ചെയ്യുക മൂന്ന് വർഷത്തേക്ക് ഒരു സ്ഥിരം പരിശീലകനെ കൊണ്ടുവരിക എന്നതായിരിക്കുമെന്ന്' സൗദ് ഷക്കീൽ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പിസിബിയിലെ അധികാര വടംവലി കാരണം മോണി മോർക്കൽ , ഗാരി കിർസ്റ്റൺ , ജേസൺ ഗില്ലസ്പി തുടങ്ങി മുഖ്യപരിശീലകരായി വന്നവരെല്ലാം പെട്ടെന്ന് തന്നെ പിന്മാറിയിരുന്നു.

അതേ സമയം സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് പാക് ടീമിന് വിജയിക്കാനായത്.

ശേഷം നടന്ന ഏകദിന പരമ്പരയും കൈവിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ടിലും വിജയിച്ചത് ന്യൂസിലൻഡായിരുന്നു. ഇനിയുള്ള അവശേഷിക്കുന്ന ഒരു ഏകദിന മത്സരത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ പാകിസ്താന് ടീമിന് അത് വലിയ തിരിച്ചടിയാവും.

content highlights: pakistan cricketer saud shakeel crticize pak cricket borard

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us