
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ പ്രസിഡന്റായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനായ മൊഹ്‌സിൻ നഖ്‌വി ഔദ്യോഗികമായി ചുമതലയേറ്റു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് നഖ്‌വി എസിസി പ്രസ്താവനയിൽ പറഞ്ഞു.
'ലോക ക്രിക്കറ്റിന്റെ ഹൃദയമിടിപ്പായി ഏഷ്യ തുടരുന്നു, കളിയുടെ വളർച്ചയും ആഗോള സ്വാധീനവും ത്വരിതപ്പെടുത്തുന്നതിന് എല്ലാ അംഗങ്ങളുടെയും പരിപൂർണ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു, നഖ്‌വി കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (എസ്‌എൽസി) പ്രസിഡന്റ് ഷമ്മി സിൽവയായിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്നത്. കാലാവധി തീർന്നതോടെയാണ് ഈ സ്ഥാനത്തേക്ക് മൊഹ്‌സിൻ നഖ്‌വിയെ പരിഗണിച്ചത്.
content highlights: Pakistan's Mohsin Naqvi Appointed President Of Asian Cricket Council