
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 25 റൺസിന്റെ ജയം. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്. ചെന്നൈയ്ക്ക് വേണ്ടി വിജയ് ശങ്കർ അർധ സെഞ്ച്വറി നേടി. 54 പന്തിൽ 69 റൺസാണ് താരം നേടിയത്. ധോണി 26 പന്തിൽ 30 റൺസ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആറ് ഫോറുകളും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.
ഇതോടെ നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു ജയവും മാത്രമായി ചെന്നൈ പോയിന്റ് ടേബിളിൽ താഴേക്ക് പോയി. തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി.
content highlights: Delhi Capitals register third consecutive win; beat Chennai super kings too