ധോണി വിരമിക്കുന്നോ?; അരങ്ങേറ്റ മത്സരത്തിന് ശേഷം ആദ്യമായി മുഴുവൻ കുടുംബവും വേദിയിൽ; ആരാധക അഭ്യൂഹം

ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങൾ ഇവ രണ്ടുമാണ്

dot image

ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസ ക്യാപ്റ്റനായിരുന്ന എം എസ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണോ? , ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരം താരത്തിന്റെ അവസാന ഐപിഎൽ മത്സരമാകുമോ?, ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങൾ ഇവ രണ്ടുമാണ്.

മത്സരം നടക്കുന്ന ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ധോണിയുടെ മാതാപിതാക്കളും ഭാര്യയും സന്നിധരായിരുന്നു. സാധാരണ താരത്തിന്റെ മാതാപിതാക്കൾ മത്സരം കാണാനെത്താറില്ല. ധോണി അരങ്ങേറിയ മത്സരത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ സൂപ്പർ കിങ്സ് മത്സരം കാണാനെത്തുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ധോണിയുടെ വിരമിക്കലായി പ്രധാന ചർച്ച. എന്നാൽ താരം ഉടനൊന്നും വിരമിക്കില്ലെന്നും അങ്ങനെയൊരു സൂചനയും താരം നൽകിയിട്ടില്ലെന്നും വാദിക്കുന്ന ആരാധകർ ഉണ്ട്.

ധോണിയുടെ അച്ഛൻ, അമ്മ, ഭാര്യ സാക്ഷി, മകൾ സിവ എന്നിവരാണ് മത്സരം കാണാനെത്തിയത്. അതേസമയം ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 184 റൺസ് വിജയലക്ഷ്യംമാണ് ഉള്ളത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആറ് ഫോറുകളും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങ് പത്ത് ഓവറിൽ നാല് വിക്കറ്റിന് 70 എന്ന നിലയിലാണ്.

content highlights: MS Dhoni To Retire Today? Parents' Attendance In CSK vs DC IPL 2025 start humour

dot image
To advertise here,contact us
dot image