അവന്റെ കരുത്ത് ഞങ്ങൾക്കറിയാം, ആവശ്യമുള്ള സമയത്ത് തിരിച്ചുവരും; ജയ്സ്വാളിന് പിന്തുണയുമായി സഞ്ജു സാംസൺ

'ഫോമിലേക്കെത്താന്‍ സാധ്യമായതെല്ലാം അവന്‍ ചെയ്യുന്നുണ്ട്. ഐപിഎല്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്.'

dot image

മോശം ഫോമിലുള്ള രാജസ്ഥാന്‍ റോയല്‍സ് ഓപണർ യശസ്വി ജയ്സ്വാളിന് പിന്തുണയുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ രം​ഗത്ത്. ജയ്‌സ്വാള്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും ഫ്‌ളോപ്പായിരുന്നു. ടീമിന്റെ ഫലങ്ങൾക്കും അത് സാരമായി തന്നെ ബാധിച്ചു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ജഴ്സിയിലുണ്ടായിരുന്ന ജോസ് ബട്‌ലറുടെ അഭാവത്തില്‍ ജയ്‌സ്വാൾ ഫോമിലെത്തുകയും നങ്കൂരമിട്ട് കളിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

അവന്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. കൂടുതല്‍ മണിക്കൂര്‍ അവന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നുണ്ട്. ഫോമിലേക്കെത്താന്‍ സാധ്യമായതെല്ലാം അവന്‍ ചെയ്യുന്നുണ്ട്. ഐപിഎല്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്. സിക്‌സിനും ബൗണ്ടറിക്കുമായി ശ്രമിക്കുമ്പോള്‍ വിക്കറ്റും നഷ്ടമാവുന്നത് സ്വാഭാവികമാണ്. അവന്‍ ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച പ്രകടനത്തോടെ ഉയര്‍ന്ന് വരുമെന്ന് തന്നെ വിശ്വസിക്കുന്നു. അവന്റെ കരുത്ത് ഞങ്ങള്‍ക്കറിയാം. സഞ്ജു പറയുന്നത് ഇങ്ങനെ.

സഞ്ജുവിനും പഞ്ചാബിനെതിരായ വരാനിരിക്കുന്ന മത്സരം നിർണായകമാണ്. ആദ്യമത്സരത്തിൽ പരിക്കായതിനാൽ ബാറ്റിങ്ങിനു മാത്രമാണ് സഞ്ജു ഇറങ്ങിയത്. ആദ്യമത്സരത്തിൽ ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നെങ്കിലും പിന്നീടുള്ള മത്സരത്തിൽ സഞ്ജുവിന് മികച്ച ഫോമിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. അതുപോലെ കഴിഞ്ഞ മത്സരത്തിൽ റിയാൻ പരാ​ഗിനു കീഴിലായിരുന്നു രാജസ്ഥാൻ ഈ ഐപിഎല്ലിലെ ആദ്യജയം കൊയ്തത്. സഞ്ജു ക്യാപ്റ്റനായി തിരിച്ചുവരുമ്പോൾ ജയം തുടരേണ്ടതുണ്ട്.

മറുവശത്ത് ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ആവട്ടെ, തോല്‍വി അറിയാതെയാണ് ഈ ഐപിഎല്ലിൽ കുതിക്കുന്നത്. ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ പഞ്ചാബിന് സാധിക്കുന്നുണ്ട്.

content highlights: Sanju Samson backs RR opener Yashasvi Jaiswal.

dot image
To advertise here,contact us
dot image