
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ നിർണായക സമയത്ത് തിരിച്ചുവിളിക്കാനുള്ള ടീം മാനേജ്മെന്റ് തീരുമാനത്തിൽ സൂര്യകുമാർ യാദവിന് അതൃപ്തി ഉണ്ടായിരുന്നതായി സൂചന. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ സൂര്യകുമാർ യാദവ് അതൃപ്തി പ്രകടിപ്പിക്കുന്നതായി കാണാം. ആദ്യം ആശയക്കുഴപ്പത്തിലായ സൂര്യകുമാറിന് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ മഹേള ജയവർധനെ പിന്നാലെ വിശദീകരണവും നൽകുന്നതായി വീഡിയോയിൽ കാണാം.
Sky sad reaction for Tilak verma when he retired by the management❤❤❤❤❤
— pablo sharma 🇮🇳 (@pablo_sharma_) April 4, 2025
L(laund) decission by hardik kaliya🤡#LSGvsMI #HardikPandya #LSGvMI pic.twitter.com/W9FPVUN32q
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ അപ്രതീക്ഷിതമായിട്ടായിരുന്നു മുംബൈ ഇന്ത്യൻസ് താരം തിലക് വർമ റിട്ടയർഡ് ഔട്ടായിട്ട് മടങ്ങിയത്. അമ്പയറുടെ അനുമതിയില്ലാതെ ഒരു ബാറ്റർ കളിക്കളത്തിൽ നിന്ന് പുറത്തുപോയാൽ അത് റിട്ടയേർഡ് ഔട്ട് ആയി കണക്കാക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ, എതിർ ടീം ക്യാപ്റ്റന്റെ അനുമതിയോടെ ബാറ്റ്സ്മാന് കളിയിലേക്ക് തിരികെ വരാവുന്നതാണ്. എന്നാൽ താരം വീണ്ടും ക്രീസിലെത്തുന്നില്ലെങ്കിൽ അത് റിട്ടയർഡ് ഔട്ടായി പരിഗണിക്കും. ബാറ്റിങ് ശരാശരി കണക്ക് കൂട്ടുമ്പോൾ നോട്ടൗട്ട് ആണെങ്കിൽ ഒരു താരത്തിന്റെ ആവറേജ് വർധിക്കും. അതുകൊണ്ടാണ് അനുമതി ഇല്ലാതെ ക്രീസ് വിടുന്നവർ റിട്ടയർഡ് ഔട്ട് ആകുന്നത്.
തിലക് റിട്ടയർഡ് ഔട്ടായെങ്കിലും മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 12 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസ് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റിന് 191 എന്ന സ്കോർ നേടാനെ സാധിച്ചുള്ളു.
Content Highlights: Suryakumar Yadav Bewildered After MI Retire Out Tilak Varma