'തുടർച്ചയായി മൂന്ന് മത്സരങ്ങൾ ഇത്ര എളുപ്പത്തിൽ വിജയിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല': അക്സർ പട്ടേൽ

മത്സരത്തിൽ നിർണായകമായ ചില ക്യാച്ചുകൾ വിട്ടുകളഞ്ഞതിനെക്കുറിച്ചും അക്സർ പ്രതികരിച്ചു.

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. 'ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ ഇത്ര എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ടീമിലെ എല്ലാവരും മികച്ച പ്രകടനം നടത്തി. ടീം ബാലൻസ് നന്നായിരിക്കുന്നു. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിക്കുന്നത് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നല്ലൊരു അനുഭവമാണ്.' അക്സർ പട്ടേൽ മത്സരശേഷം പ്രതികരിച്ചു.

ചെന്നൈയ്ക്കെതിരെ അധികം പന്തെറിയാതിരുന്നതിനെക്കുറിച്ചും അക്സർ പ്രതികരിച്ചു. 'എനിക്ക് ഒരു വിരലിന് പരിക്കുണ്ട്. ബൗൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇത് ഒരു നീണ്ട ടൂർണമെൻ്റായതിനാൽ പരിക്കിന്റെ കാഠിന്യം ഉയർത്താൻ ആ​ഗ്രഹിക്കുന്നില്ല.' അക്സർ പറഞ്ഞു.

മത്സരത്തിൽ നിർണായകമായ ചില ക്യാച്ചുകൾ വിട്ടുകളഞ്ഞതിനെക്കുറിച്ചും അക്സർ പ്രതികരിച്ചു. 'എല്ലാ മത്സരങ്ങളിലും ചില നല്ല ക്യാച്ചുകളും ചില ഡ്രോപ്പുകളും ഉണ്ടാകാറുണ്ട്. ഡൽഹി നന്നായി തുടങ്ങി, പക്ഷേ ഐപിഎൽ ഒരു നീണ്ട ടൂർണമെൻ്റാണ്, മൊമെൻ്റം എപ്പോൾ വേണമെങ്കിലും മാറാം.' അക്സർ വ്യക്തമാക്കി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ 25 റൺസ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. രാഹുലിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ചെന്നൈയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ അവസാനിച്ചു.

Content Highlights: didn't expect it to be easy says Axar Patel

dot image
To advertise here,contact us
dot image