SRH ന്റെ പെർഫോമൻസിൽ കാവ്യ മാരൻ അത്ര 'OK' അല്ല; ഗ്യാലറിയിലെ രോഷപ്രകടനവും നിരാശയും വൈറൽ

ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റർമാരുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് ടീം ഉടമ കാവ്യ മാരൻ. ഐപിഎല്ലിലെ വെടിക്കെട്ട് ഓപ്പണർമാരായി അറിയപ്പെട്ട ട്രാവിസ് ഹെഡും അഭിഷേക് ശർമയും തുടർച്ചയായി ഈ മത്സരത്തിലും ബിഗ് ഇന്നിങ്‌സ് കളിക്കാതെ മടങ്ങിയപ്പോൾ കാവ്യ മാരൻ ഗ്യാലറിയിൽ നിന്ന് നിരാശയുള്ള ആംഗ്യം കാണിക്കുകയും പിറുപിറുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഐപിഎല്ലിലെ വെടിക്കെട്ടുകാരുടെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെ വരിഞ്ഞുക്കെട്ടി ഗുജറാത്ത് ക്യാപിറ്റൽസിന്റെ ബൗളിങ്‌ പട. മുഹമ്മദ് സിറാജ് അപാര ഫോമിൽ പന്തെറിഞ്ഞപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 152 റൺസിന് ഓൾ ഔട്ടായി.

നാലോവർ മാത്രമെറിഞ്ഞ സിറാജ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. പ്രിസിദ് കൃഷ്‌ണയും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡി 34 പന്തിൽ 31 റൺസ് നേടി. ഹെൻഡ്രിച്ച് ക്ലാസൻ 27 റൺസും കമ്മിൻസ് 22 റൺസും ഇഷാൻ കിഷൻ 17 റൺസും നേടി.

സീസണില്‍ മൂന്നാം ജയം തേടിയാണ് ഗുജറാത്ത് ടൈറ്റന്‍സ് എത്തുന്നത്. ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം തുടർച്ചയായ മൂന്ന് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഒരു തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Kavya Maran loses cool after SRH poor batting vs gujarat titans

dot image
To advertise here,contact us
dot image