അതൊരു DEADLY ​കോംബോ, ഒരാൾക്ക് 150 KM വേ​ഗത, മറ്റേയാൾക്ക് 115!; 130 KM വരെയെത്തിയാൽ കേക്ക് മുറിച്ച് ആഘോഷിക്കും!

മത്സരശേഷം ആർച്ചറിനെക്കുറിച്ചും സന്ദീപ് ശർമയെക്കുറിച്ചും സഞ്ജു പറ‍ഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി സഞ്ജു സാംസൺ തിരികെയെത്തിയപ്പോൾ കഴിഞ്ഞ മത്സരങ്ങളിലൊന്നുമില്ലാത്ത ആത്മവിശ്വാസത്തോടെയാണ് രാജസ്ഥാൻ കളിച്ചത്. ഫോം കണ്ടെത്താൻ വിഷമിച്ച യശസ്വി ജയ്സ്വാളും ജോഫ്ര ആർച്ചറും ഫോമിലേക്കെത്തുകയും സന്ദീപ് ശർമയുടെ വേരിയേഷനുകൾ മികവിലേക്കുയരുകയും ചെയ്ത മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 50 റൺസ് ജയമാണ് കൊയ്തത്. രാജസ്ഥാന്റെ 206 റൺസ് പിന്തുടർന്ന പഞ്ചാബിന്റെ മറുപടി 155 ലവസാനിച്ചു. മത്സരശേഷം ആർച്ചറിനെക്കുറിച്ചും സന്ദീപ് ശർമയെക്കുറിച്ചും സഞ്ജു പറ‍ഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

നേരത്തെ മത്സരത്തിന് മുമ്പ് ഫോമിലല്ലാതിയിരുന്ന യശസ്വി ജയ്സ്വാളിന് പിന്തുണയുമായി സഞ്ജു എത്തിയിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അവന്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. കൂടുതല്‍ മണിക്കൂര്‍ അവന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നുണ്ട്. ഫോമിലേക്കെത്താന്‍ സാധ്യമായതെല്ലാം അവന്‍ ചെയ്യുന്നുണ്ട്. ഐപിഎല്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്. സിക്‌സിനും ബൗണ്ടറിക്കുമായി ശ്രമിക്കുമ്പോള്‍ വിക്കറ്റും നഷ്ടമാവുന്നത് സ്വാഭാവികമാണ്. അവന്‍ ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച പ്രകടനത്തോടെ ഉയര്‍ന്ന് വരുമെന്ന് തന്നെ വിശ്വസിക്കുന്നു. അവന്റെ കരുത്ത് ഞങ്ങള്‍ക്കറിയാം. സഞ്ജു മത്സരത്തിന് മുമ്പ് പറ‍ഞ്ഞത് ഇങ്ങനെയായിരുന്നു.

പഞ്ചാബിനെതിരേ ജയ്‌സ്വാള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജുവിനൊപ്പം ഒന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ജയ്‌സ്വാളിന് സാധിച്ചു. അതുപോലെ മത്സരത്തിന് മുമ്പ് സഞ്ജു സാംസണ്‍ പേസർ ജോഫ്രാ ആര്‍ച്ചറുടെ ബൗളിങ്ങിനെയും പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. പഞ്ചാബിനെതിരേ ആര്‍ച്ചറുടെ ബൗളിങ് രാജസ്ഥാന് കരുത്താവുമെന്ന് സഞ്ജു പറഞ്ഞിരുന്നു. ഇത് അച്ചട്ടാവുകയും ചെയ്തു. ആദ്യ ഓവറില്‍ത്തന്നെ പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയെ ആദ്യ പന്തില്‍ പുറത്താക്കിയ ആര്‍ച്ചര്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരേയും പിന്നീട് പുറത്താക്കി. പേസർ സന്ദീപ് ശർമയും ആർച്ചറിന് വേണ്ട പിന്തുണ നൽകുകയുണ്ടായി.

മത്സരശേഷം ഇരുവരും ചേർന്നുള്ള കോംബോയെ പ്രശംസിച്ചും സഞ്ജു രം​ഗത്തെത്തുകയുണ്ടായി. ഇപ്പോൾ ആ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇരുവരും ഡെഡ്ലി കോംബോയാണ്. ഒരാൾ 150 കിമീ വേ​ഗതയിലെറിയുന്നു. മറ്റെയാൾ 115 ലും. സന്ദീപ് ശർമ 130 കിമീ വേ​ഗതയിലെറിയുകയാണെങ്കിൽ നമുക്കൊരു കേക്ക് കട്ട് ചെയ്ത് ആഘോഷിക്കണം. സഞ്ജു തമാശരൂപത്തിൽ പത്രക്കാരുടെ ചോദ്യത്തിന് പറഞ്ഞതിങ്ങനെ.

ആർച്ചർ 25 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തതെങ്കിൽ സന്ദീപ് ശർമ 21 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.

content highlights: One bowling at 150 and other guy at 115’: Sanju Samson lauds jofra archer and sandeep sharma

dot image
To advertise here,contact us
dot image