ഗില്ലും സിറാജും മിന്നി; ഗുജറാത്തിന് തുടർച്ചയായ മൂന്നാം ജയം; ഹൈദരാബാദിന് നാലാം തോൽവി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴുവിക്കറ്റിന് ജയം.

dot image

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴുവിക്കറ്റിന് ജയം. ഹൈദരാബാദിന്റെ 152 റൺസിന്റെ ടോട്ടൽ ഗുജറാത്ത് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 61 റൺസും വാഷിംഗ്‌ടൺ സുന്ദർ 49 റൺസും റൂഥർഫോർഡ് 35 റൺസും നേടി. മൂന്നാം ജയമാണ് ഗുജറാത്ത് ഇതോടെ നേടിയത്. തുടർച്ചയായ നാലാം തോൽവിയാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഗുജറാത്ത് ക്യാപിറ്റൽസിന്റെ ബൗളിങ്‌ പട വരിഞ്ഞുക്കെട്ടുകയായിരുന്നു. മുഹമ്മദ് സിറാജ് അപാര ഫോമിൽ പന്തെറിഞ്ഞപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 152 റൺസിന് ഓൾ ഔട്ടായി.

നാലോവർ മാത്രമെറിഞ്ഞ സിറാജ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. പ്രിസിദ് കൃഷ്‌ണയും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡി 34 പന്തിൽ 31 റൺസ് നേടി. ഹെൻഡ്രിച്ച് ക്ലാസൻ 27 റൺസും കമ്മിൻസ് 22 റൺസും ഇഷാൻ കിഷൻ 17 റൺസും നേടി.

Content Highlights: sunrisers hyderabad vs gujarat giants

dot image
To advertise here,contact us
dot image