
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഭുവനേശ്വർ കുമാർ. ദക്ഷിണാഫ്രിക്കയിൽ വെച്ച് ആർസിബിക്കായി കളിക്കാൻ ഒരു ചെറുപ്പക്കാരനെ ആദ്യമായി തിരഞ്ഞെടുത്തത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. പിന്നീട്, 2025-ൽ തിരിച്ചെത്തിയപ്പോൾ ആ ഓർമകൾ വീണ്ടും പുതുമയുള്ളതായി തോന്നി. ആദ്യം ഐപിഎല്ലിൽ കളിച്ചപ്പോൾ അത് എന്റെ പുതിയ ടീമാണെന്ന് തോന്നിയിരുന്നില്ല. 10-11 വർഷത്തെ ഐപിഎൽ യാത്ര വളരെ പ്രത്യേകതയുള്ളതായിരുന്നു. സൺറൈസേഴ്സിന് വേണ്ടിയാണ് ഞാൻ ഐപിഎല്ലിൽ കൂടുതൽ കാലവും കളിച്ചത്. സൺറൈസേഴ്സിനായി പുറത്തെടുത്ത മികവ് ഇനി ആർസിബിക്കായി പുറത്തെടുക്കണം. ഭുവനേശ്വർ കുമാർ ഐപിഎൽ ഔദ്യോഗിക മീഡിയയോട് പ്രതികരിച്ചു.
സൺറൈസേഴ്സിൽ 11 വർഷം കളിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ടീം വിടേണ്ടി വന്നപ്പോൾ ഒരു വിഷമം തോന്നി. ആർ സി ബിയിൽ വന്നപ്പോൾ ആ വിഷമം മാറി. സൺറൈസേഴ്സ് എനിക്ക് മാത്രമല്ല, ടീമിലെ എല്ലാ താരങ്ങൾക്കും മികച്ച അവസരങ്ങളൊരുക്കി. കളിക്കളത്തിനകത്തും പുറത്തും എന്റെ വ്യക്തിപരമായ ജീവിതത്തിലും ഞാൻ സന്തോഷവാനാണ്. ഒന്നിലും വിഷമമോ പരാതികളോ ഇല്ല. ഭുവനേശ്വർ കുമാർ വ്യക്തമാക്കി.
2014ലെ ഐപിഎല്ലിലാണ് ഭുവനേശ്വർ സൺറൈസേഴ്സ് ടീമിന്റെ ഭാഗമായത്. 2016ൽ സൺറൈസേഴ്സ് ഐപിഎൽ ചാംപ്യന്മാർ ആയപ്പോഴും 2017ലും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ് ഭുവനേശ്വർ സ്വന്തമാക്കിയിരുന്നു. മെഗാലേലത്തിൽ സൺറൈസേഴ്സിന്റെ പക്കൽ പണം കുറവായിരുന്നുവെന്നത് ഭുവനേശ്വറിനെ വീണ്ടും സ്വന്തമാക്കുന്നതിന് തിരിച്ചടിയായി. 10 കോടി രൂപയ്ക്ക് താരത്തെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കുകയായിരുന്നു.
Content Highligths: Bhuvneshwar Kumar desires to help RCB win first trophy