'ജൂലൈയിൽ 44 വയസ്സാകും, വിരമിക്കണോ വേണ്ടയോ എന്നത് അപ്പോൾ ആലോചിക്കാം'; മഹേന്ദ്രസിങ് ധോണി

വിരമിക്കാൻ പദ്ധതിയില്ലെന്ന പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിങ്‌സ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി

dot image

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിലെ മെല്ലെപോക്കിൽ വിമർശനം ഉയരുന്നതിനിടയിൽ ഐപിഎല്ലിനിടെ വിരമിക്കാൻ പദ്ധതിയില്ലെന്ന പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിങ്‌സ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി.

ഒറ്റ വർഷത്തെ കാര്യം മാത്രം പ്ലാൻ ചെയ്താണ് ഈ ഘട്ടത്തിൽ മുന്നോട്ടു പോകുന്നത്. ഈ വർഷം ജൂലൈയിൽ 44 വയസ് തികയും. അതിനു ശേഷവും കളത്തിൽ തുടരണോ എന്ന കാര്യം ശരീരം നൽകുന്ന സൂചനകൾ കൂടി അനുസരിച്ചിരിക്കുമെന്ന് ധോണി വ്യക്തമാക്കി. രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിലാണ് ധോണി നിലപാട് വ്യക്തമാക്കിയത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ജയിക്കാൻ സാധിക്കുമായിരുന്ന മത്സരം തോറ്റതിൽ ധോണിയുടെ ബാറ്റിങ്ങും കാരണമായതായി വിമർശനമുണ്ടായിരുന്നു. 11–ാം ഓവറിലെ നാലാം പന്തിൽ രവീന്ദ്ര ജഡേജ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്. ഐപിഎൽ 2023 സീസൺ മുതൽ കണക്കാക്കിയാൽ ധോണി ഏറ്റവും നേരത്തേ ബാറ്റിങ്ങിനെത്തിയ മത്സരം കൂടിയായിരുന്നു ഇത്.

അതേ സമയം ടൂർണമെന്റിൽ മോശം അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്‌സുള്ളത്. അഞ്ചുതവണ കിരീടം നേടിയിട്ടുള്ള ടീം നാല് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രമാണ് ജയിച്ചിട്ടുള്ളത്. റൺ ശരാശരിയിലും ഏറെ പിന്നിലാണ്. 43 കാരനായ ധോണി വിരമിച്ച് യുവ താരങ്ങൾക്ക് അവസരം കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Content Highlights: ms dhoni breaks silence on ipl retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us