'തുടർച്ചയായി നാല് കളി തോൽക്കുന്നത് അത്ര സുഖകരമല്ല, പ്രശ്നങ്ങൾ അടിയന്തരമായിപരിഹരിക്കും'; കമ്മിൻസ്

ഗുജറാത്ത് ടൈറ്റൻസിനോട് ഏഴുവിക്കറ്റിൻെറ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്

dot image

ഗുജറാത്ത് ടൈറ്റൻസിനോട് ഏഴുവിക്കറ്റിൻെറ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഗുജറാത്തിന്റെ പേസർമാർ നന്നായി പന്തെറിഞ്ഞുവെന്നും പിച്ച് സ്പിൻ ബൗളിങ്ങിനെ തുണച്ചില്ലെന്നും കമ്മിൻസ് പറഞ്ഞു. ഹൈദരാബാദ് സീസണിൽ വലിയ പ്രതിസന്ധിയിലാണെന്നും കമ്മിൻസ് സമ്മതിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചുവരേണ്ടതുണ്ടെന്നും അതിന് വേണ്ടിയുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നും ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കമ്മിൻസ് പറഞ്ഞു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഏഴുവിക്കറ്റിന്റെ ജയമാണ് നേടിയത്. ഹൈദരാബാദിന്റെ 152 റൺസിന്റെ ടോട്ടൽ ഗുജറാത്ത് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 61 റൺസും വാഷിംഗ്‌ടൺ സുന്ദർ 49 റൺസും റൂഥർഫോർഡ് 35 റൺസും നേടി. തുടർച്ചയായ മൂന്നാം ജയമാണ് ഗുജറാത്ത് ഇതോടെ നേടിയത്. തുടർച്ചയായ നാലാം തോൽവിയാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഗുജറാത്ത് ക്യാപിറ്റൽസിന്റെ ബൗളിങ്‌ പട വരിഞ്ഞുക്കെട്ടുകയായിരുന്നു. മുഹമ്മദ് സിറാജ് അപാര ഫോമിൽ പന്തെറിഞ്ഞപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 152 റൺസിന് ഓൾ ഔട്ടായി.

നാലോവർ മാത്രമെറിഞ്ഞ സിറാജ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. പ്രിസിദ് കൃഷ്‌ണയും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡി 34 പന്തിൽ 31 റൺസ് നേടി. ഹെൻഡ്രിച്ച് ക്ലാസൻ 27 റൺസും കമ്മിൻസ് 22 റൺസും ഇഷാൻ കിഷൻ 17 റൺസും നേടി.

Content Highlights:Pat Cummins' Honest Verdict On SRH's fourth consecutive lose

dot image
To advertise here,contact us
dot image