
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നിർണായക ക്യാച്ച് കൈവിട്ട് റോയൽ ചലഞ്ചേഴ്സ് താരങ്ങൾ. മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമമാണ് ആർസിബി താരങ്ങളായ ജിതേഷ് ശർമയും യാഷ് ദയാലും തമ്മിലുള്ള കൂട്ടിയിടിയിൽ കലാശിച്ചത്. എന്നാൽ ക്രീസിൽ തുടരാൻ ലഭിച്ച അവസരം മുതലാക്കാൻ സൂര്യകുമാർ യാദവിന് കഴിഞ്ഞതുമില്ല.
മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിന്റെ 10-ാം ഓവറിലാണ് സംഭവം. യാഷ് ദയാൽ എറിഞ്ഞ പന്തിൽ വലിയ ഹിറ്റിനായിരുന്നു സൂര്യകുമാർ ശ്രമിച്ചത്. എന്നാൽ പന്ത് സ്ലോ ആയിരുന്നതിനാൽ പന്ത് സൂര്യയുടെ തലയ്ക്ക് മുകളിൽ ഉയർന്നു. ക്യാച്ചെടുക്കാനായി വിക്കറ്റ് കീപ്പറായിരുന്ന ജിതേഷ് ശർമയും യാഷ് ദയാലും ഓടിയെത്തി. ഒടുവിൽ ഇരുവരും കൂട്ടിയിടിച്ച് നിർണായക ക്യാച്ച് അവസരം നഷ്ടപ്പെടുത്തി. എന്നാൽ ബാറ്റിങ് തുടരാൻ ലഭിച്ച അവസരം സൂര്യകുമാർ യാദവിന് മുതലാക്കാൻ കഴിഞ്ഞില്ല. യാഷ് ദയാലിന്റെ ഓവറിൽ തന്നെ അവസാന പന്തിൽ സൂര്യകുമാർ പുറത്തായി. 26 പന്തിൽ അഞ്ച് ഫോറടക്കം 28 റൺസെടുത്ത് സൂര്യ മടങ്ങി.
ആർസിബി മുംബൈ ഇന്ത്യൻസ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസ് 17 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം അർധ സെഞ്ച്വറി പിന്നിട്ട് തിലക് വർമയാണ് ക്രീസിലുള്ളത്.
Content Highlights: Yash Dayal, Jitesh Sharma suffer horrific collision to give Suryakumar Yadav a life