
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്‌സ്‌കി വിരമിച്ചു. വെറും 27 വയസ്സുള്ള താരം മസ്തിഷ്കാഘാത പ്രശ്നങ്ങൾ മൂലമാണ് വിരമിച്ചത്.
2024 മാർച്ചിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റ് കളിക്കുന്നതിനിടെ ടാസ്മാനിയ ഫാസ്റ്റ് ബൗളർ റൈലി മെറെഡിത്തിന്റെ പന്ത് തലയിൽ ഇടിച്ചാണ് പരിക്കേറ്റത്. ശേഷം കടുത്ത ക്ഷീണം, തലവേദന, വാതം തുടങ്ങി പ്രശ്നങ്ങൾ ഉണ്ടായതായി താരം വെളിപ്പെടുത്തി.
'എന്റെ ഇടതുവശത്തെ കാര്യങ്ങളുമായി ഞാൻ ശരിക്കും ബുദ്ധിമുട്ടുന്നു. ഇനി ഒരു ക്രിക്കറ്റ് ഭാവി എന്നിൽ അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇനിയും 15 വർഷം കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഏറെ വേദനയോടെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപെട്ട ക്രിക്കറ്റ് ഞാൻ നിർത്തുന്നു, പുക്കോവ്‌സ്‌കി പറഞ്ഞു.
മുൻ ബാറ്റിംഗ് പ്രതിഭ 2021 ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ ഏക ടെസ്റ്റ് കളിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ 62 റൺസ് നേടി കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു.
Content Highlights: australia cricketer Pucovski announces retirement from cricket due to concussion