ടി20 ക്രിക്കറ്റിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് കിങ് കോഹ്‌ലി

ടി20 ക്രിക്കറ്റിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്‌ലി

dot image

ടി20 ക്രിക്കറ്റിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്‌ലി. വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മത്സരത്തിനിടെയാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. സീസണിലെ തന്റെ രണ്ടാമത്തെ അർധ സെഞ്ച്വറി കോഹ്‌ലി നേടിയ മത്സരത്തിൽ ടീം 12 റൺസിന് ജയിച്ചു.

36 കാരനായ കോഹ്‌ലി തന്റെ 402-ാം ടി20 മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിട്ടു. ഒടുവിൽ 42 പന്തിൽ നിന്ന് എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 67 റൺസ് നേടി. ഈ ഇന്നിങ്‌സോടെ ടി20യിലെ കോഹ്‌ലിയുടെ കരിയറിലെ ആകെ റൺസ് ഇപ്പോൾ 13,050 ആണ്. ഇതിൽ എല്ലാ ടി20 മത്സരങ്ങളിലുമായി ഒമ്പത് സെഞ്ച്വറികളും 99 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.

ആഗോളതലത്തിൽ, 13,000 ടി20 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ക്രിസ് ഗെയ്ൽ (14,562), അലക്സ് ഹെയ്ൽസ് (13,610), ഷോയിബ് മാലിക് (13,557), കീറോൺ പൊള്ളാർഡ് (13,537) എന്നിവരാണ് മുമ്പിലുള്ള നാലുപേർ.

അതേ സമയം 2024-ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് ശേഷം കോഹ്‌ലി നേരത്തെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. 125 മത്സരങ്ങളിൽ നിന്ന് 48.69 ശരാശരിയിലും 137.04 സ്ട്രൈക്ക് റേറ്റിലും 4,188 റൺസ് നേടിയാണ് കോഹ്‌ലി തന്റെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ടി20 കരിയർ അവസാനിപ്പിച്ചത്.

Content Highlights:Virat Kohli becomes first Indian to reach 13K runs in T20 cricket

dot image
To advertise here,contact us
dot image