ഗയ്സ്, നോട്ട്ബുക്ക് സെലിബ്രേഷനിൽ ചെറിയ മാറ്റം വരുത്തി, ഇനി ഫൈൻ ഒഴിവാക്കുമോ?; വീണ്ടും ദി​ഗ്‍വേഷ് രാതി

നേരത്തെ സീസണിൽ രണ്ട് തവണ ദി​ഗ്‍വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു

dot image

ഐപിഎല്ലിൽ വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷനുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ​ദി​ഗ്‍വേഷ് രാതി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരേയ്നെ പുറത്താക്കിയ ശേഷമാണ് ദി​ഗ്‍വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയത്. എന്നാൽ ഇത്തവണ താരം സെലിബ്രേഷനിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ കൈയ്യിൽ ആണ് എഴുതുന്നതെങ്കിൽ ഇത്തവണ ​ഗ്രൗണ്ടിലാണ് ദി​ഗ്‍വേഷ് തന്റെ ഇരയുടെ പേര് കുറിച്ചത്. എന്നാൽ ഇത്തവണ ദി​ഗ്‍വേഷിന്റെ സെലിബ്രേഷന് ബിസിസിഐ ഫൈൻ അടിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

നേരത്തെ ഐപിഎൽ സീസണിൽ രണ്ട് തവണ ദി​ഗ്‍വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയെയും മുംബൈ ഇന്ത്യൻസിന്റെ നമൻ ദിറിനെയും പുറത്താക്കിയാണ് ദി​ഗ്‍വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയത്. ആദ്യത്തെ തവണ മാച്ച് ഫീയുടെ 25 ശതമാനവും ഒരു ഡിമെറിറ്റ് പോയിന്റുമായിരുന്നു ​ദി​ഗ്‍വേഷിന് ബിസിസിഐ ശിക്ഷ വിധിച്ചത്. രണ്ടാമത്തെ തവണ മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡിമെറിറ്റ് പോയിന്റും ദി​ഗ്‍വേഷിന് ലഭിച്ചു.

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായി തിരിച്ചടിക്കുകയാണ്. 12 ഓവർ പിന്നിടുമ്പോൾ കൊൽക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കൊപ്പം വെങ്കിടേഷ് അയ്യരാണ് ക്രീസിലുള്ളത്.

Content Highlights: Digvesh Rathi shows off new celebration after Sunil Narine's wicket

dot image
To advertise here,contact us
dot image