
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും. കൊല്‍ക്കത്തയില്‍ ഉച്ചക്കശേഷം മൂന്നരക്കാണ് മത്സരം. സൺ റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തോല്‍പിച്ചതിന്‍റെ ആവേശത്തിലാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. മുംബൈയെ 12 റൺസിന് തോൽപ്പിച്ചാണ് ലഖ്‌നൗ എത്തുന്നത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവുമായി കൊൽക്കത്തയും ലഖ്‌നൗവും യഥാക്രമം അഞ്ചും ആറും സ്ഥാനത്താണ്.
അതേ സമയം ഐപിഎല്‍ ലേലചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ റിഷഭ് പന്തിന് സീസണില്‍ ഇതുവരെ 19 റൺസാണ് നേടാനായത്. വിക്കറ്റ് കീപ്പിങ്ങിലെ പിഴവും വിമർശനത്തിന് കാരണമാകുന്നുണ്ട്. ക്യാപ്റ്റന്‍റെ മോശം ഫോമിന് പുറമെ ടീം കൂടി തോറ്റാല്‍ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണവും ആരാധകര്‍ ഉറ്റുനോക്കുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പൂരൻ ആണ് നിലവിലെ സീസൺ റൺവേട്ടയിൽ മുന്നിൽ. നാലാമതായി ലഖ്‌നൗവിന്റെ തന്നെ മിച്ചൽ മാർഷുമുണ്ട്.
Content Highlights: kolkata knight riders vs lucknow super giants match preview