ഹാർദിക്കിനോട് സഹതാപമുണ്ട്, മത്സരത്തിനൊടുവിൽ ഒരു പാണ്ഡ്യയെ ജയിക്കൂ എന്നറിയാമായിരുന്നു; ക്രുണാൽ

മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 12 റൺസിന്റെ ആവേശകരമായ വിജയത്തിൽ പ്രതികരണവുമായി ഓൾ‌റൗണ്ടർ ക്രുണാൽ പാണ്ഡ്യ

dot image

മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 12 റൺസിന്റെ ആവേശകരമായ വിജയത്തിൽ പ്രതികരണവുമായി ഓൾ‌റൗണ്ടർ ക്രുണാൽ പാണ്ഡ്യ. മുംബൈ ക്യാപ്റ്റനും തന്റെ സഹോദരനുമായ ഹാർദിക് പാണ്ഡ്യയോട് സഹതാപം തോന്നുന്നുവെന്ന് പറഞ്ഞ ക്രുണാൽ മത്സരത്തിനൊടുവിൽ ഒരു പാണ്ഡ്യയെ ജയിക്കൂ എന്നത് വസ്തുതയായിരുന്നുവെന്നും പറഞ്ഞു.

മുംബൈയുടെ അഞ്ച് ഐ‌പി‌എൽ കിരീടങ്ങളിൽ മൂന്നെണ്ണം നേടാൻ സഹായിച്ച ക്രുണാൽ തന്നെയാണ് ഈ മത്സരം മുംബൈയിൽ നിന്നും ആർസിബിക്ക് വേണ്ടി തട്ടിപ്പറിച്ചത്. അവസാന ഓവറിൽ മുംബൈയ്ക്ക് 19 റൺസ് വേണ്ടിയിരിക്കെ മൂന്ന് വിക്കറ്റുകൾ നേടി മിന്നും പ്രകടനം കാഴ്ച വെച്ചു. മത്സരത്തിൽ 45 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി.

അതേ സമയം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ സീസണിലെ മൂന്നാം ജയമായിരുന്നു ഇത്. മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനെ മുംബൈയ്ക്ക് സാധിച്ചുള്ളു.

Content Highlights: there was only one Pandya that was supposed to win; Krunal pandya on hardik pandya

dot image
To advertise here,contact us
dot image