ഇതാണ് മിസൈൽ മാർഷ്; KKR ബൗളർമാരെ തല്ലിചതച്ച് LSG താരം

ഹർഷിത് റാണയെയും വെറുതെ വിടാൻ മാർഷ് തയ്യാറായില്ല. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഹർഷിത് എറിഞ്ഞ പന്ത് താരത്തിന്റെ തലയ്ക്ക് മുകളിലൂടെ ​ഗ്യാലറിയിലെത്തിക്കാൻ മാർഷിന് കഴിഞ്ഞു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സൂപ്പർ സിക്സറുകളുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മിച്ചൽ മാർഷ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ മാർഷ് വെടിക്കെട്ട് തുടങ്ങി. ഓസ്ട്രേലിയൻ സഹതാരം സ്പെൻസർ ജോൺസണെയാണ് മാർഷ് ആദ്യം നിലംതൊടാതെ ​ഗ്യാലറിയിലെത്തിച്ചത്. സ്ക്വയർ ലെ​ഗിന് മുകളിലേക്ക് 95 മീറ്റർ നീളത്തിലായിരുന്നു ആ സിക്സർ പറന്നത്.

ഹർഷിത് റാണയെയും വെറുതെ വിടാൻ മാർഷ് തയ്യാറായില്ല. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഹർഷിത് എറിഞ്ഞ പന്ത് താരത്തിന്റെ തലയ്ക്ക് മുകളിലൂടെ ​ഗ്യാലറിയിലെത്തിക്കാൻ മാർഷിന് കഴിഞ്ഞു. ഏഴാം ഓവറിലായിരുന്നു മാർഷിന്റെ മറ്റൊരു വെടിക്കെട്ട് സിക്സർ. സ്പിന്നർ സുനിൽ നരെയ്ൻ ആയിരുന്നു ഇത്തവണ മാർഷിന്റെ ഇര. നരെയ്ന്റ പന്തിൽ സ്ലോഗ് സ്വീപ്പിലൂടെയാണ് മാർഷ് സിക്സർ നേടിയത്. 97 മീറ്റർ ദൂരത്തേയ്ക്കാണ് സിക്സർ പോയത്.

മത്സരത്തിൽ മിച്ചൽ മാർഷും എയ്ഡാൻ മാർക്രവും ചേർന്ന ഓപണിങ് സഖ്യം ലഖ്നൗ സൂപ്പർ ജയന്റ്സിന് മികച്ച തുടക്കം നൽകി. മത്സരം 12 ഓവർ പിന്നിടുമ്പോൾ ലഖ്നൗ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ്. 47 റൺസെടുത്ത എയ്ഡാൻ മാർക്രത്തിന്റെ വിക്കറ്റാണ് ലഖ്നൗവിന് നഷ്ടമായത്. അർധ സെഞ്ച്വറി പിന്നിട്ട മിച്ചൽ മാർഷിനൊപ്പം നിക്കോളാസ് പുരാനാണ് ക്രീസിലുള്ളത്.

Content Highlights: Mitchell Marsh attacks KKR with huge sixes

dot image
To advertise here,contact us
dot image