ലഖ്‌നൗവിനെതിരെ 'റിട്ടയർ ഔട്ടാ'ക്കിയവർക്ക് അതിവേഗ മറുപടി; മുംബൈ തോറ്റെങ്കിലും തലയുയർത്തി തിലക് വർമ

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ മെല്ലെപ്പോക്കെന്ന് പറഞ്ഞ് റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻസിന്റെ തിലക് വർമ

dot image

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ മെല്ലെപ്പോക്കെന്ന് പറഞ്ഞ് റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻസിന്റെ തിലക് വർമ. ആർസിബിക്കെതിരായ മത്സരത്തിൽ അവസാന നിമിഷം തോൽവി വഴങ്ങിയെങ്കിലും ശ്രദ്ധാകേന്ദ്രമായത് 29 പന്തിൽ 56 റൺസടിച്ച തിലക് വർമയുടെ ഇന്നിങ്സായിരുന്നു. ഒരു ഘട്ടത്തിൽ തകർന്ന ടീമിനെ ജയത്തിനടുത്ത് വരെ എത്തിച്ച പോരാട്ടത്തിൽ മുന്നിൽ നിന്നത് നാലു വീതം സിക്സും ഫോറും അടിച്ച തിലകായിരുന്നു. മത്സരത്തിലെ മുംബൈയുടെ ടീമിന്റെ ടോപ് സ്കോററും ഉയർന്ന സ്ട്രൈക്ക് റേറ്റ് നേടിയ താരവും തിലകായിരുന്നു.

ആർസിബിക്കെതിരെ അഞ്ചാമനായാണ് താരം ഇന്നലെ ക്രീസിലെത്തിയത്. 10–ാം ഓവറിൽ വിൽ ജാക്സ് പുറത്തായതിന് പിന്നാലെ തിലക് വർമ ക്രീസിലെത്തുമ്പോൾ 62 പന്തിൽ മുംബൈയ്‌ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 143 റൺസായിരുന്നു. ആദ്യ പന്ത് മുതൽ അടിച്ചുതുടങ്ങിയ താരം മുംബൈയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചാണ് മടങ്ങിയത്, എന്നാൽ പിന്നീട് വന്നവർക്ക് ആ അവസരം ഉപയോഗപ്പെടുത്താനായില്ല.

കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തിൽ 19–ാം ഓവറിൽ തിലക് വർമയെ നിർബന്ധിച്ച് ഔട്ടാക്കിയ മുംബൈ ടീമിന്റെ തീരുമാനം വിവാദമായിരുന്നു. മത്സരത്തിൽ 23 പന്തിൽ 25 ആയിരുന്നു തിലക് അപ്പോൾ നേടിയിരുന്നത്. ആവശ്യമായ നെറ്റ് റൺ റേറ്റ്
കൂടുന്നതിനിടെയാണ്, തിലകിനെ പിൻവലിച്ച് മിച്ചൽ സാന്റ്നറിനെ ഇറക്കിയത്. എന്നിട്ടും മത്സരം മുംബൈ തോറ്റിരുന്നു. ഇതിനു പിന്നാലെ, തിലകിനെ റിട്ടയേർഡ് ഔട്ടാക്കാനുള്ള തീരുമാനം തന്റേതാണെന്നും ഹാർദിക് പാണ്ഡ്യയ്‌ക്ക് അതിൽ റോളില്ലെന്നും വ്യക്തമാക്കി പരിശീലകൻ മഹേള ജയവർധനെ രംഗത്തെത്തിയിരുന്നു.

Content Highlights: tilak varma replay on critics with explosive ipl fifty



dot image
To advertise here,contact us
dot image