
അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ. യോഗ്യതാ മത്സരത്തില്‍ സിയറ ലിയോണിനെ കീഴടക്കിയാണ് ടാന്‍സാനിയ ലോകകപ്പിന് യോഗ്യത നേടിയത്. 98 റണ്‍സിനാണ് ടാൻസാനിയൻ ടീമിന്റെ വിജയം.
ഇതാദ്യമായാണ് ടാന്‍സാനിയ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നത്. റീജിയണല്‍ യോഗ്യതാ മത്സരങ്ങള്‍ വഴി ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ടാന്‍സാനിയ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ് നേടി അപരാജിത കുതിപ്പുമായാണ് ടാൻസാനിയയുടെ വരവ്.
നമീബിയക്ക് എട്ടുപോയന്റും കെനിയക്ക് ആറുപോയന്റുമാണുള്ളത്. ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന 12-ാമത്തെ ടീമാണ് ടാന്‍സാനിയ. അടുത്തവര്‍ഷം സിംബാബ്‌വെയിലാണ് അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്.
Content Highlights: Tanzania create history by entering U19 Men's Cricket World Cup spot