
ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും ബ്രിട്ടീഷ് യുവതി മാഡി ഹാമില്‍ട്ടണും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. കഴിഞ്ഞ രാജസ്ഥാന്റെ മത്സരം കാണാൻ മാഡി ഹാമിൽട്ടൺ ബ്രിട്ടണിൽ നിന്ന് പറന്നെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്നും പ്രണയത്തിലുമാണെന്നുമുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പലപ്പോഴും ജയ്‌സ്വാള്‍ കളിക്കുന്ന മത്സരങ്ങളില്‍ ഗാലറിയിലെ സജീവ സാന്നിധ്യമാണ് മാഡി. ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തേ തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ജയ്‌സ്വാള്‍ മാഡിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. അന്ന് മാഡിക്കും സഹോദരന്‍ ഹെന്റിക്കുമൊപ്പം മുറിക്കുള്ളിലിരിക്കുന്ന ചിത്രത്തിനൊപ്പം 'കാലം കടന്നുപോകും, പക്ഷേ ചില ബന്ധങ്ങള്‍ ഒരിക്കലും മങ്ങില്ല. ഈ നിമിഷങ്ങളോട് കടപ്പെട്ടിരിക്കുന്നു' എന്നായിരുന്നു ജയ്‌സ്വാള്‍ കുറിച്ചത്.
അതിനിടെയാണ് പഞ്ചാബിനെതിരെയുള്ള കഴിഞ്ഞ മത്സരം കാണാൻ മാഡി സഹോദരനൊപ്പമെത്തിയത്. IPL ന്റെ ഈ സീസണിൽ ഇതുവരെ ഫോം കണ്ടെത്താൻ കഴിയാതിരുന്ന ജയ്‌സ്വാൾ ഈ മത്സരത്തിൽ മിന്നും പ്രകടനം നടത്തുകയും ചെയ്തു. ജയ്‌സ്വാള്‍ 45 പന്തില്‍ നിന്ന് അഞ്ചുസിക്സറും മൂന്ന് ഫോറുകളും അടക്കം 67 റണ്‍സുമായി തിളങ്ങുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയില്‍ ഹൈദരാബാദിലെ ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കാണാനും മാഡി എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ഐപിഎല്‍ മത്സരം കാണാനും മാഡി എത്തി. പിന്നാലെ ചെന്നൈ വിമാനത്താവളത്തില്‍ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളും പുറത്തുവന്നു. യുകെയില്‍ വിദ്യാര്‍ഥിയാണ് മാഡി.
Content Highlights: Yashasvi Jaiswal’s rumoured girlfriend Maddie Hamilton spotted at stands during PBKS vs RR