
2025 ൽ നടക്കാനിരിക്കുന്ന ഐസിസി വനിതാ ലോകകപ്പ് യോഗ്യത റൗണ്ടില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ്. സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിലായിരുന്നു താരം പരിക്കിനിടയിലും പൊരുതി സെഞ്ച്വറി പ്രകടനം നടത്തിയത്. പാകിസ്താനിലെ കൊടും ചൂടിൽ പേശിവലിവിനെ തുടര്‍ന്ന് നടക്കാനാകാതെ സ്ട്രെച്ചറില്‍ മൈതാനത്ത് നിന്ന് മടങ്ങേണ്ടി വന്ന താരം പിന്നീട് തിരിച്ചെത്തി സെഞ്ച്വറി തികയ്ക്കുകയായിരുന്നു.
hayley matthews you are insane absolutely insane! retired hurt but came back for the wi after the middle order collapse even after not being able to walk from that stretcher and scored that hundred and has the 4-fer too today! i love women. pic.twitter.com/ZDcIDTKx4e
— kay ☆ (@mandhanamp4) April 9, 2025
സ്കോട്ട്‌ലൻഡ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 120-2 എന്ന ശക്തമായ നിലയില്‍ നിന്ന് 203-9ലേക്ക് വിൻഡീസ് തകര്‍ന്നടിഞ്ഞിരുന്നു മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ചു ഹെയ്‌ലി. ഒടുവിൽ പക്ഷെ രണ്ട് തവണ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി.
എന്നാൽ,തൊട്ടുപിന്നാലെ എത്തിയ വിൻഡീസ് നിരയിലെ അവസാന താരം കരിഷ്മ രാംഹരാക്ക് ഗോള്‍ഡൻ ഡക്കായി പുറത്തായതോടെ ഹെയ്‌ലിക്ക് ക്രീസിലേക്ക് തിരിച്ചെത്തേണ്ടി വന്നു. ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ഏകദിന കരിയറിലെ ഒൻപതാം സെഞ്ച്വറി താരം കുറിച്ചു. ശേഷം അവസാന വിക്കറ്റില്‍ ആലിയ അലൈനൊപ്പം 30 റണ്‍സ് ചേര്‍ത്തു. അലൈനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്കോട്ട്‌ലൻഡ് 11 റണ്‍സിന്റെ ജയം സ്വന്തമാക്കുമ്പോള്‍ മറുവശത്ത് 114 റണ്‍സുമായി ഹെയ്‌ലി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 113 പന്തില്‍ 14 ഫോറുകളാണ് താരം നേടിയത്. ബൗളിങ്ങിൽ താരം നാല് വിക്കറ്റും നേടി.
content highlights: Hayley Matthews stretchered off with cramps, returns to smash century