അർധ സെഞ്ച്വറിയുമായി ക്രീസിലുള്ള കോൺവെയെ മാറ്റി ജഡേജയെ ഇറക്കിയത് എന്തിന്?; കാരണം വിശദീകരിച്ച് റുതുരാജ്

പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ചെന്നൈ രവീന്ദ്ര ജഡേജയെ ക്രീസിലിറക്കിയത്

dot image

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്‍റെ അവസാനം അര്‍ധ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ഓപ്പണർ ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് രവീന്ദ്ര ജഡേജയെ ഇറക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്. കോണ്‍വെ റൺസ് കണ്ടെത്താൻ ബോളുകൾ എടുക്കുന്ന താരമാണെന്നും ടോപ് ഓർഡറാണ് കോൺവേയ്ക്ക് യോജിച്ച പൊസിഷനെന്നും മറിച്ച് ഫിനിഷർ റോളിൽ കൂടുതൽ മികവ് പുലർത്താനാവുക ജഡേജക്കാണെന്നും റുതുരാജ് പറഞ്ഞു.

പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ചെന്നൈ രവീന്ദ്ര ജഡേജെ ക്രീസിലിറക്കിയത്. ധോണിയായിരുന്നു ഈ സമയം മറുവശത്ത്. 19 പന്തില്‍ 49 റണ്‍സായിരുന്നു അപ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ഒരു സിക്സ് അടക്കം കോണ്‍വെക്ക് പകരമിറങ്ങിയ ജഡേജ പുറത്താവാതെ നേടിത് 5 പന്തില്‍ 9 റണ്‍സായിരുന്നു.

അതേ സമയം ഈ സീസണില്‍ റിട്ടയേര്‍ഡ് ഔട്ടാവുന്ന രണ്ടാമത്തെയും ഐപിഎല്‍ ചരിത്രത്തിലെ തന്നെ അഞ്ചാമത്തെയും ബാറ്ററാണ് കോണ്‍വെ. നേരത്തെ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ തിലക് വര്‍മയെയും റിട്ടേയേര്‍ഡ് ഔട്ടാക്കിയിരുന്നു.

content highlights: ruturaj gaikwad explain -decision for replacing conway by jadeja

dot image
To advertise here,contact us
dot image