റൺ വേട്ടയിൽ പൂരനെ തൊട്ടു, തൊട്ടില്ല; രാജസ്ഥാനെതിരെയും മിന്നി സായ് സുദർശൻ; ലിസ്റ്റിൽ രണ്ടാമൻ

ഐപിഎൽ 2025 സീസണിൽ സായ് സുദർശന്റെ ബാറ്റിങ്ങ് മികവ് തുടരുന്നു.

dot image

ഐപിഎൽ 2025 സീസണിൽ സായ് സുദർശന്റെ ബാറ്റിങ്ങ് മികവ് തുടരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിലും താരം തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി സായ് സുദർശൻ 82 റൺസ് നേടി. ഇതോടെ സീസണിലെ റൺ വേട്ടയിൽ നിക്കോളാസ് പൂരന് പിന്നിൽ 272 റൺസുമായി രണ്ടാമതെത്തി. 5 മത്സരങ്ങളിൽ നിന്ന് 288 റൺസാണ് നിക്കോളാസ് പൂരൻ നേടിയത്.

അതേ സമയം രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 217 റൺസിന്റെ ടോട്ടലാണ് പടുത്തുയർത്തിയത്. സായ് സുദർശനെ കൂടാതെ ജോസ് ബട്ട്ലർ , ഷാരൂഖ് ഖാൻ എന്നിവർ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

content highlights: sai sudarshan outstanding perfomance vs rajasthan royals

dot image
To advertise here,contact us
dot image