'നിങ്ങൾക്ക് മാൻ ഓഫ് ദി മാച്ചിനെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകും, കാരണം ഞങ്ങളെല്ലാം നന്നായി കളിച്ചു'

'മികച്ച ബൗളർമാർ ടീമിലുള്ളപ്പോൾ എനിക്ക് ക്യാപ്റ്റൻസി എളുപ്പമാണ്. ആർക്ക് പന്ത് നൽകിയാലും അവർ നന്നായി പന്തെറിയുന്നു'

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ​ഗിൽ. 'മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ടൈറ്റൻസ് മികച്ച സ്കോറാണ് നേടിയത്. ഇത്ര മികച്ചൊരു ടോട്ടൽ ലഭിക്കുക എളുപ്പമല്ല. ആദ്യ മൂന്ന് നാല് ഓവറുകളിൽ പന്ത് ബാറ്റർമാരെ കുഴപ്പിക്കുന്ന രീതിയിൽ സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. സായി സുദർശനും ജോസ് ബട്ലറും ഗംഭീരമായി ബാറ്റ് ചെയ്തു. 220 എന്ന സ്കോറാണ് എല്ലാ ദിവസം ​ഗുജറാത്ത് ആ​ഗ്രഹിക്കുന്നത്.' ശുഭ്മൻ ​ഗിൽ മത്സരശേഷം പ്രതികരിച്ചു.

'ഗുജറാത്തിന്റെ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചിനെ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, അത് ​ഗുജറാത്ത് നിരയിലെ എല്ലാവരും നന്നായി കളിച്ചു എന്നതിന്റെ സൂചനയാണ്. ​മികച്ച ബൗളർമാർ ടീമിലുള്ളപ്പോൾ എനിക്ക് ക്യാപ്റ്റൻസി എളുപ്പമാണ്. ആർക്ക് പന്ത് നൽകിയാലും അവർ നന്നായി പന്തെറിയുന്നു. 100 ടെസ്റ്റുകൾ കളിച്ച ഇഷാന്ത് ഇവിടെ കളിക്കുന്നു. അതുപോലെ എല്ലാവരും മികച്ച രീതിയിൽ കളിക്കുന്നു.' ശുഭ്മൻ ​ഗിൽ വ്യക്തമാക്കി.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ 58 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ രാജസ്ഥാൻ റോയൽസിന് 159 റൺസെടുക്കാനെ സാധിച്ചുള്ളു.

Content Highlights: If you have difficulty in choosing the man of the match, it is a good problem for us: Shubman Gill

dot image
To advertise here,contact us
dot image