ഇങ്ങനെ ഇൻസൽട്ട് ചെയ്യാമോ സാൾട്ടേ..;സ്റ്റാർക്കിനെ ഒരോവറിൽ 30 റൺസടിച്ച് ഇംഗ്ലീഷ് ഓപ്പണർ

ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഇന്നത്തെ ഐപിഎൽ പോരാട്ടം തുടങ്ങിയത് തന്നെ ഉഗ്രൻ വെടിക്കെട്ടോടെ

dot image

ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഇന്നത്തെ ഐപിഎൽ പോരാട്ടം തുടങ്ങിയത് തന്നെ ഉഗ്രൻ വെടിക്കെട്ടോടെ. മത്സരത്തിന്റെ മൂന്നാം ഓവർ എറിയാനെത്തിയ മിച്ചൽ സ്റ്റാർക്കിനെ ആർസിബിയുടെ ഇംഗ്ലീഷ് ഓപ്പണർ തകർത്തടിച്ചു. രണ്ട് സിക്‌സറും നാല് ഫോറും താരം ആ ഓവറിൽ വേണ്ടി. നോ ബോളും ആ ഓവറിൽ ലഭിച്ചു. ഒടുവിൽ 17 പന്തിൽ 37 റൺസെടുത്ത് താരം മടങ്ങി. ഡൽഹി താരം വിപ്രജ് നിഗം താരത്തെ റൺ ഔട്ടാക്കുകയായിരുന്നു.

നിലവിൽ 14 റൺസെടുത്ത് കോഹ്‌ലിയും ഒരു റൺസെടുത്ത് ദേവ് ദത്ത് പടിക്കലുമാണ് ക്രീസിൽ. അഞ്ചോവറിൽ ആർസിബി ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഐപിഎൽ സീസണിൽ ഇതിനോടകം മികവ് പുറത്തെടുത്ത രണ്ട് ടീമുകളാണ് ആർസിബിയും ക്യാപിറ്റൽസും. സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ഡൽഹി.കളിച്ച മൂന്ന് മത്സരങ്ങളിലും ജയം. നാലിൽ മൂന്നിലും ജയിച്ചാണ് ആർസിബി എത്തുന്നത്.

Content Highlights: mitchell starc conceded 30 runs in a single over by phil salt

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us