പ്രസിദ്ധ് ഏറെ മുന്നോട്ടുപോയിരിക്കുന്നു; എതിരാളികളെ വിറപ്പിക്കുന്ന GT പേസർ

ഇന്ത്യൻ ടീമിൽ ഏറെയും കളിച്ചത് പകരക്കാരന്റെ റോളിൽ. മോശം പ്രകടനങ്ങൾ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാക്കിയ താരം

dot image

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് വിജയത്തിനായി പൊരുതുകയാണ്. ക്യാപ്റ്റൻ സഞ്ജു സാംസണും വെസ്റ്റ് ഇൻഡീസ് പവർഹിറ്റർ ഷിമ്രോൺ ഹെറ്റ്മയറുമാണ് ക്രീസിലുള്ളത്. പക്ഷേ നന്നായി കളിച്ചുകൊണ്ടിരുന്ന ഇരുവരെയും വീഴ്ത്തി ഒരു താരം മത്സരത്തിന്റെ ​ഗതി മാറ്റിമറിച്ചു. ബെം​ഗളൂരുകാരൻ പ്രസിദ്ധ് കൃഷ്ണ. തല്ലുകൊളിയെന്ന് പരിഹസിച്ച പ്രസിദ്ധിൽ നിന്നും അയാൾ ഏറെ മുന്നോട്ടുപോയിരിക്കുന്നു.

ഇന്ത്യൻ ടീമിൽ ഏറെയും കളിച്ചത് പകരക്കാരന്റെ റോളിൽ. മോശം പ്രകടനങ്ങൾ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാക്കിയ താരം. അയാളുടെ ബൗളിങ്ങിൽ യോർക്കറുകളോ സ്വിങ്ങുകളോ കണ്ടിട്ടില്ല. ആകെയുള്ളത് 140ന് മുകളിൽ വരുന്ന സ്പീഡും കൃത്യതയാർന്ന ലെങ്തും മാത്രമാണ്. ലെങ്തൊന്ന് പിഴച്ചാൽ പ്രസിദ്ധ് അടികൊണ്ട് വിയർക്കും. പക്ഷേ ഐപിഎല്ലിൽ അയാളുടെ പന്തുകൾ എതിരാളികളെ വിറപ്പിക്കുകയാണ്.

സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നായി എട്ട് വിക്കറ്റുകൾ. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിൽ മാത്രം ഒരൽപ്പം കൂടുതൽ റൺസ് വിട്ടുകൊടുത്തു. പിന്നീട് എല്ലാ മത്സരങ്ങളിലും ബൗളിങ് എക്കണോമി ഏഴ് റൺസിൽ താഴെ മാത്രം. ആശിഷ് നെഹ്റയെന്ന പരിശീലകന്റെ സാന്നിധ്യം പ്രസിദ്ധിന്റെ ബൗളിങ്ങിന്റെ മൂർച്ചകൂട്ടി. സ്ഥിരതയാർന്ന പ്രകടനത്തോടെ പ്രസിദ്ധ് ആവശ്യപ്പെടുന്ന കാര്യവും മറ്റൊന്നല്ല. ബുംമ്രയും സിറാജും മുഹമ്മദ് ഷമിയുമുള്ള ഇന്ത്യൻ പേസ് നിരയിലെ സാന്നിധ്യം തന്നെ.

Content Highlights: Prasidh Krishna back in his excellance in IPL 2025

dot image
To advertise here,contact us
dot image