'ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാതിരുന്നത് എന്തുകൊണ്ട്?'; സഞ്ജുവിനെ വിമർശിച്ച് ആകാശ് ചോപ്ര

'അഹമ്മദാബാദിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്കാണ് കൂടുതൽ സാധ്യതയെന്നത് സത്യമാണ്'

dot image

ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് തമ്മിൽ ഏറ്റുമുട്ടിയ ഇന്നലത്തെ ഐപിഎൽ പോരാട്ടത്തില്‍ ടോസ് നേടിയിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര. സീസണില്‍ ഇവിടെ നടന്ന മത്സരങ്ങളിളെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ തുടര്‍ച്ചയായി 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത് കണ്ടിട്ടും സഞ്ജു ബൗളിംഗ് തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആകാശ് ചോപ്ര പറഞ്ഞു.

'അഹമ്മദാബാദിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്കാണ് കൂടുതൽ സാധ്യതയെന്നത് സത്യമാണ്. ഈ സീസണിൽ നടന്ന മത്സരങ്ങളില്‍ ഒരേയൊരു തവണ മാത്രമാണ് 200ന് മുകളില്‍ ഒരു ടീം ചേസ് ചെയ്ത് ജയിച്ചത്. അതുകൊണ്ട് തന്നെ ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ഉചിതം', ചോപ്ര കൂട്ടിച്ചേർത്തു.

അതേ സമയം രാജസ്ഥാൻ റോയൽസിനെ 58 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ചത്. തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനും ടീമിന് കഴിഞ്ഞു.

ബോളർമാരുടെ മിന്നും പ്രകടനവും സായ് സുദർശന്റെ 82 റൺസിന്റെ ബാറ്റിങ് മികവുമാണ് ഗുജറാത്തിന്റെ വിജയത്തിലേക്ക് നയിച്ചത്. 20 ഓവറിൽ ആറുവിക്കറ്റിന് 217 റൺസാണ് ഗുജറാത്ത് നേടിയത്. സായ് സുദർശനെ കൂടാതെ ജോസ് ബട്ട്ലർ , ഷാരൂഖ് ഖാൻ എന്നിവർ 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ് തകർച്ചയോടെയാണ് രാജസ്ഥാൻ തുടങ്ങിയത്. യശ്വസി ജയ്‌സ്വാളും നിതീഷ് റാണയും നേരത്തെ മടങ്ങി. സഞ്ജു സാംസൺ 41 റൺസുമായും ഹെറ്റ്മെയർ 52 റൺസുമായും പൊരുതി നിന്നു. റിയാൻ പരാഗ് 26 റൺസ് നേടി. ഗുജറാത്തിനായി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റും റാഷിദ് ഖാനും സായ് കിഷോറും രണ്ട് വിക്കറ്റും നേടി.

Content Highlights: why didnt you choose to bat after winning the tos -aakash chopra criticize sanju samson

dot image
To advertise here,contact us
dot image